കോട്ട:നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. മധ്യപ്രദേശിലെ രേവ സ്വദേശിനിയായ 18 കാരിയാണ് ജീവനൊടുക്കിയത്. രാജസ്ഥാനിലെ കോട്ടയിൽ കുടുംബത്തോടൊപ്പം താമസിച്ച് നീറ്റ് കോച്ചിങ് ചെയ്‌തുവരികയായിരുന്നു.
ജവഹർ നഗറിലെ കോച്ചിങ് ഏരിയയിലെ ഒരു ബഹുനില ഫ്ലാറ്റിലാണ് അമ്മയ്‌ക്കും സഹോദരനുമൊപ്പം വിദ്യാർഥിനി താമസിച്ചിരുന്നതെന്ന് കോട്ട സിറ്റിയിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷൻ ഓഫിസർ ഹരിനാരായണൻ ശർമ്മ പറഞ്ഞു. നീറ്റ് യുജി പരീക്ഷയിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിൽ പെൺകുട്ടി മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് വിവരം. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.