സുക്‌മ : ഛത്തീസ്‌ഗഡിലെ സുക്‌മയിൽ ജന അദാലത്തിനിടെ നക്‌സലൈറ്റുകൾ സ്‌കൂൾ അധ്യാപകനെ മർദിച്ച് കൊലപ്പെടുത്തി. ദുധി അർജുൻ ആണ് കൊല്ലപ്പെട്ടത്. നക്‌സലൈറ്റുകൾ മർദിക്കുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചു.
ശനിയാഴ്‌ച (സെപ്‌റ്റംബർ 14) ആണ് സംഭവം. സുക്‌മയിലെ ജഗർഗുണ്ട മേഖലയിൽ നക്‌സലൈറ്റുകൾ ജന അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ മാവോയിസ്റ്റുകൾ അധ്യാപകൻ ദുധി അർജുനെതിരെ മരണ വാറണ്ട് പ്രഖ്യാപിക്കുകയും തുടർന്ന് മർദിക്കുകയും ചെയ്‌തു. പിന്നീട് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസ് നക്‌സലൈറ്റുകൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.