മുംബൈ: നവി മുംബൈയില്‍ വനിത സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ ഹോട്ടൽ ഷെഫിനെതിരെ കേസെടുത്ത് താനെ പൊലീസ് (Case Against Hotel Chef For Molesting Woman Colleague). നവി മുംബൈ ടൗൺഷിപ്പിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന 36 കാരനായ ഷെഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. മഹാരാഷ്‌ട്രയിലെ ഒരു സ്‌ത്രീ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുകയും പിന്തുടരുകയും ചെയ്‌ത കുറ്റത്തിനാണ് കേസെടുത്തതെന്ന് പൊലീസ്.
വനിതാ സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ ഷെഫിനെതിരെ കേസെടുത്ത് പൊലീസ് - നവി മുംബൈ
നവി മുംബൈയില്‍ സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ ഹോട്ടൽ ഷെഫിനെതിരെ കേസെടുത്ത് പൊലീസ്. 36 കാരനായ ഷെഫിനെതിരെയാണ് പൊലീസ് കേസെടുത്തത്.
By PTI
Published : Jan 24, 2024, 12:11 PM IST
ഇരയായ 26 കാരി നാല് ദിവസം മുൻപാണ് ടർബെ ഏരിയയിലെ ഹോട്ടലിൽ സൂപ്പർവൈസറായി പ്രവേശിച്ചത്. ഹോട്ടലില്‍ ജൂനിയര്‍ ഷെഫായി ജോലി ചെയ്‌തിരുന്ന പ്രതി, താൻ തന്‍റെ ഭാര്യയുമായി തര്‍ക്കമാണെന്ന് ആരോപിച്ച് അവളുമായി അടുക്കാൻ ശ്രമിക്കുകയും ഇരയെ അനുചിതമായി സ്‌പര്‍ശിക്കുകയും ചെയ്‌തുവെന്നാണ് യുവതിയുടെ പരാതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇര ആദ്യം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക യൂണിറ്റിനെ സമീപിക്കുകയും ശേഷം പൊലീസില്‍ പരാതി നല്‍കുകയുമാണ് ചെയ്‌തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്‌ച പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 354 ( സ്‌ത്രീയുടെ മാന്യതയെ അപകീർത്തിപ്പെടുത്തുക), 354 ഡി (പിന്തുടരൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം ടർബെ പൊലീസ് കേസെടുത്തു. കേസിൽ അന്വേഷണം നടന്നിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.