ഹവേരി (കര്‍ണാടക) : സദാചാര അക്രമം അവസാനിക്കാതെ കർണാടകയിലെ ഹവേരി. ജനുവരി ആദ്യവാരം ഹവേരിയിലെ ഹനഗലിന് സമീപം സദാചാര പൊലീസിങിനും അതിനു ശേഷം കൂട്ടബലാത്സംഗത്തിനും യുവതി ഇരയായ സംഭവം പുറത്തുവന്നതിന് ശേഷം ഇന്നലെ വീണ്ടും സദാചാര പൊലീസിങും അക്രമവും റിപ്പോർട്ട് ചെയ്തു.
ഹവേരിയിൽ സദാചാര അക്രമം തുടർക്കഥ, യുവാവിനൊപ്പം പോയ പെൺകുട്ടിയെ തടഞ്ഞു നിർത്തി ആക്രമിച്ച കേസില്‍ അറസ്റ്റ്
Moral Police Case In Haveri, Seven Accused Were Detained : ഹവേരിയിലെ ബ്യാഡഗി താലൂക്കിൽ സദാചാര പൊലീസിംഗ്. ഏഴ് പേരെ അറസ്‌റ്റില്‍. ഡിവൈഎസ്‌പി പാട്ടീലിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നു.
Published : Jan 20, 2024, 3:22 PM IST
ഹവേരിയിലെ ബ്യാഡഗി താലൂക്കിൽ വെള്ളിയാഴ്‌ച രാത്രി (19.01.24) ജോലി കഴിഞ്ഞ് സഹപ്രവർത്തകനൊപ്പം പോയ യുവതിയെ ഒരു സംഘം ആളുകൾ തടഞ്ഞുനിര്‍ത്തുകയും അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പൊതുസ്ഥലത്തുവെച്ച് തന്നെ തല്ലിച്ചതച്ച് അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് യുവതി പൊലീസില്‍ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ ബ്യാഡഗി പൊലീസ് ഒൻപത് പേര്‍ക്കെതിരെ കേസെടുക്കുകയും അതില്‍ ഏഴ് പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഡിവൈഎസ്‌പി പാട്ടീലിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
ഹനഗലിന് സമീപം യുവതി സദാചാര പൊലീസിങിനും അതിനു ശേഷം കൂട്ടബലാത്സംഗത്തിനും ഇരയായ സംഭവത്തില്‍ 10 പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ജനുവരി എട്ടിനാണ് ഹവേരി ജില്ലയിലെ ഹനഗലിന് സമീപമുള്ള വനമേഖലയിൽ ഒരു സംഘം യുവാക്കൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തത്.