ETV Bharat / bharat

ബിജെപി നേതാവിനെതിരെയുളള കളളപ്പണ ആരോപണം: പ്രതികരണവുമായി ഉദ്ധവ് താക്കറെ - UDDHAV THACKERAY RESPONDS

മഹാരാഷ്‌ട്രയിലെ അഴിമതി ഭരണം അവസാനിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് ഉദ്ധവ് താക്കറെ.

BAHUJAN VIKAS AGHADI  BJP VINOD TAWDE  MAHARASHTRA ELECTION BLACK MONEY  മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് കളളപ്പണം
Vinod Tawde (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 19, 2024, 8:27 PM IST

മുംബൈ: ബിജെപി നേതാവ് വിനോദ് താവ്‌ഡെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തുവന്നിരിക്കുന്നത്. തുൾജാ ഭവാനിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വിനോദ് താവ്ഡെ കളളപണ ഇടപാടുകള്‍ നടത്തിയതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അതുകൊണ്ടാണ് സംസ്ഥാനത്തെ ഈ അഴിമതി ഭരണം അവസാനിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നത്. തുൾജാ ഭവാനിയോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സംസ്ഥാനത്തെ കർഷകർക്ക് വേണ്ടിയാണ് താൻ തുൾജ ഭവാനിയെ കാണാനെത്തിയത്. സാധാരണക്കാർക്ക് നല്ല നാളുകൾ ഉണ്ടാകാനും നല്ല സർക്കാര്‍ ഉണ്ടാകാനും അദ്ദേഹവുമായുളള കൂടിക്കാഴ്‌ച സഹായിക്കുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്‌ട്ര വിധിയെഴുതാന്‍ പോളിങ് ബുത്തിലെത്താന്‍ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്‌ഡെക്കെതിരെ കളളപ്പണ ആരോപണവുമായി ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂർ രംഗത്തുവന്നിരിക്കുന്നത്.

ആരോപണങ്ങൾ അടിസ്ഥാന രഹിതം: ഒരു ബിജെപി ദേശീയ സെക്രട്ടറിക്ക് എങ്ങനെ വോട്ടർമാർക്ക് അഞ്ച് കോടി നൽകാൻ കഴിയും? ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി നേതാവ് പ്രവീൺ ദാരേക്കർ പറഞ്ഞു. തങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ച കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടല്‍ വിട്ടു പോകില്ല: വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ഹോട്ടലിൽ തടഞ്ഞുവച്ചു. വിനോദ് താവ്‌ഡെക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതുവരെയും പണം വിതരണം ചെയ്യുന്നതിന്‍റെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുന്നത് വരെയും ഹോട്ടല്‍ വിട്ടുപോകില്ലെന്ന് ബഹുജന്‍ വികാസ് അഘാടി നേതാവ് ക്ഷിതിജ് താക്കൂര്‍ അറിയിച്ചു.

ബഹുജൻ വികാസ് അഘാഡി പ്രവർത്തകരും നേതാക്കളും ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. നിലവിൽ ഹോട്ടലിന് പുറത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല.

Also Read: 'സേഫ് ആയത് അദാനി': ഏക് ഹേ തോ സേഫ് ഹേ മുദ്രാവാക്യത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.