ന്യൂഡൽഹി:നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ മൂന്നാമൂഴത്തിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോൾ, അദ്ദേഹത്തിന്‍റെ മുൻ ഭരണകാലത്തെ നിരവധി പ്രമുഖര്‍ പുതിയ മന്ത്രിസഭയിൽ നിന്ന് പുറത്തായി. പരിചിതരായ പലരും ഇക്കുറി മന്ത്രിസഭയില്‍ ഉണ്ടാകില്ലെങ്കിലും നിരവധി പുതുമുഖങ്ങൾ മോദി മന്ത്രിസഭയിലേക്ക് കടന്നുവന്നിട്ടുണ്ട്.
പുതിയ മന്ത്രിസഭയിലെ അസാന്നിധ്യങ്ങള്‍
കഴിഞ്ഞ മന്ത്രിസഭയില്‍ നിരവധി പ്രമുഖരെ മോദി ഉള്‍പ്പെടുത്തിയിരുന്നു. ഇക്കുറി ഒഴിവാക്കപ്പെട്ട ആ പ്രമുഖര്‍ ഇവരാണ്.
- അജയ് ഭട്ട്
- സാധ്വി നിരഞ്ജൻ ജ്യോതി
- മീനാക്ഷി ലേഖി
- രാജ്‌കുമാർ രഞ്ജൻ സിങ്ങ്
- ജനറൽ വി കെ സിങ്ങ്
- ആർ കെ സിങ്ങ്
- അർജുൻ മുണ്ട
- സ്‌മൃതി ഇറാനി
- അനുരാഗ് താക്കൂർ
- രാജീവ് ചന്ദ്രശേഖർ
- നിഷിത് പ്രമാണിക്
- അജയ് മിശ്ര തേനി
- സുഭാഷ് സർക്കാർ
- ജോൺ ബാർല
- ഭാരതി പവാർ
- അശ്വിനി ചൗബെ
- റാവുസാഹെബ് ദൻവെ
- കപിൽ പാട്ടീൽ
- നാരായൺ റാണെ
- ഭഗവത് കരാഡ്
അമിത് ഷാ, രാജ്‌നാഥ് സിങ്ങ്, നിര്‍മ്മല സീതാരാമന്‍, എസ് ജയശങ്കര്‍, നിതിന്‍ ഗഡ്‌കരി തുടങ്ങിയ പ്രമുഖര്‍ ഇക്കുറിയും മന്ത്രിസഭയില്‍ ഉണ്ടാകും. അതേസമയം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരടക്കം നിരവധി പുതുമുഖങ്ങളും ഇക്കുറിയുണ്ടാകും. ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി, എന്നിവരാണ് പുതുമുഖങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍.