ബെർഹാംപൂർ (ഒഡിഷ) : ബെർഹാംപൂരിൽ പന്ത്രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ബൈദ്യനാഥ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗഞ്ചാമിലെ ബെർഹാംപൂർ നഗരത്തിലാണ് സംഭവം.
സുഹൃത്തിനൊപ്പം മാർക്കറ്റിലെത്തിയതായിരുന്നു കുട്ടി. ഇവിടെ നിന്ന് സുഹൃത്ത് ജോലിക്കായി മറ്റൊരിടത്തേക്ക് പോവുകയായിരുന്നു. ഈ സമയം, സഹപാഠിയായ ആണ്‍കുട്ടി പെൺകുട്ടിയോട് ഒറ്റയ്ക്ക് നിൽക്കുന്നതെന്തിനാണ് ചോദിക്കുകയും തന്‍റെ വീട് സമീപത്താണെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിക്കുകയും ചെയ്‌തു.
വീട്ടിലെത്തിയ കുട്ടിയ്‌ക്ക് കുടിയ്‌ക്കാനായി പാനീയം നല്‍കി. തുടര്‍ന്ന് ബോധം നഷ്‌ടപ്പെട്ട പെണ്‍കുട്ടിയെ അഞ്ച് പേർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയ്‌ക്ക് പ്രായപൂർത്തി ആകാത്തതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തുകയും ചെയ്‌തു. ഐപിസി സെക്ഷൻ 376(ഡി)/328/ 120(ബി)/506, പോക്‌സോ ആക്‌ട് സെക്ഷൻ 6 എന്നിവ പ്രകാരമാണ് അഞ്ച് പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
ALSO READ:സുഹൃത്തിനെ ബന്ദിയാക്കി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു, പ്രതികള്‍ക്കായി തെരച്ചില്‍