കേരളം

kerala

ETV Bharat / bharat

ഡി കെ ശിവകുമാറിന്‍റെ മൃഗബലി ആരോപണം; പ്രാഥമിക അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി - Animal Sacrifice Allegation

ആരോപണത്തെ കുറിച്ച് അന്വേഷിച്ചെന്നും രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോർഡുമായി സംസാരിച്ചെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ

By ETV Bharat Kerala Team

Published : Jun 1, 2024, 10:06 AM IST

DK SIVAKUMAR ON ANIMAL SACRIFICE  ഡി കെ ശിവകുമാർ മൃഗബലി ആരോപണം  മൃഗബലി  K Radhakrishnan
K Radhakrishnan, DK Sivakumar (ETV Bharat)

തിരുവനന്തപുരം :കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്തുകൊണ്ടാണ് മൃഗബലി ആരോപണം ഉന്നയിച്ചതെന്ന് പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലിയടക്കമുള്ള ശത്രുസംഹാര പൂജ നടത്തിയെന്ന ഡി കെ ശിവകുമാറിന്‍റെ ആരോപണത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വേറെ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മൃഗബലി നടത്താൻ പാടില്ലെന്ന് 1968ലെ നിയമം തന്നെയുണ്ട്. ആരോപണത്തെ കുറിച്ച് അന്വേഷിച്ചു. രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോർഡുമായി സംസാരിച്ചു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട് കിട്ടിയത്. പ്രാഥമിക അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും‌ എതിരായി കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് ശത്രുസംഹാര പൂജ നടത്തിയതെന്നായിരുന്നു ഡി കെ ശിവകുമാറിന്‍റെ ആരോപണം. ഇതിനെ കുറിച്ചുള്ള വിവരം തനിക്ക് ലഭിച്ചതായും കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞിരുന്നു. യാഗത്തിനായി 42 ആടുകൾ, അഞ്ച് വീതം പോത്ത്, പന്നി എന്നിവയെ ബലി നല്‍കിയിരുന്നു എന്നും ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തനിക്കറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ALSO READ:'42 ആടുകള്‍, 5 വീതം പോത്തുകളും പന്നികളും' ; കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ മൃഗബലി യാഗമെന്ന് ഡികെ ശിവകുമാര്‍

ABOUT THE AUTHOR

...view details