കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷന്‍റെ മതിൽ തകര്‍ന്നു ; ഒരാള്‍ക്ക് ദാരുണാന്ത്യം - Delhi Metro Station

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഗോകുൽപുരി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം താത്‌കാലികമായി അടച്ചു. നിലവില്‍ മൗജ്‌പൂർ മുതൽ ശിവ് വിഹാർ വരെ ഒറ്റ ലൈനിലാണ് സര്‍വീസ്

metro collapsed  ഡല്‍ഹിയില്‍ മെട്രോ  മതിൽ ഇടിഞ്ഞുവീണ് അപകടം  ഒരാള്‍ക്ക് ദാരുണാന്ത്യം
A Metro Collapsed Earlier In The Day In The National Capital

By ETV Bharat Kerala Team

Published : Feb 8, 2024, 4:45 PM IST

ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്ത് മെട്രോ സ്റ്റേഷന്‍റെ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരവാൽ നഗർ നിവാസിയായ വിനോദ് കുമാറാണ് (51) മരിച്ചത്. അപകടത്തില്‍ 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഡൽഹി നിവാസികളായ അജിത് കുമാർ (21), മോനു (19), സന്ദീപ് (27), മൊഹമ്മദ് തസീർ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി മെട്രോ സ്റ്റേഷനില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മെട്രോ സ്റ്റേഷന്‍റെ മുകള്‍ നിലയുടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.

മരിച്ചയാളുടെ ബന്ധുക്കൾക്ക് 15 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് അധികൃതര്‍ അറിയിച്ചു. നിസാര പരിക്കുകളുള്ളവർക്ക് 50,000 രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയുമാണ് നഷ്‌ടപരിഹാരം നൽകുക.

ക്രെയിനും ജെസിബിയുമെത്തിച്ച് തകര്‍ന്നുവീണ നടപ്പാതയുടെ അവശിഷ്‌ടങ്ങള്‍ സ്ഥലത്തുനിന്നും നീക്കം ചെയ്‌തുവെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. തകര്‍ന്നുവീണ കെട്ടിടഭാഗത്തില്‍ നിന്നും സ്ലാബ് തെന്നിയത് അഗ്നിരക്ഷാ സേനയെത്തി നീക്കം ചെയ്യുകയായിരുന്നു (Delhi Metro station wall Collapsed).

അപകടത്തില്‍ മെട്രോ സ്റ്റേഷന് ചുവടെ പാര്‍ക്ക് ചെയ്‌തിരുന്ന നിരവധി ബൈക്കുകള്‍ക്ക് സാരമായ നാശനഷ്‌ടമുണ്ടായി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഡിഎംആർസി വിശദമായി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details