ന്യൂഡൽഹി:ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയറിയിച്ച് ശശി തരൂര്‍ എംപി. പുതിയതായി പുനസംഘടിപ്പിച്ച വിദേശകാര്യ പാർലമെൻ്ററി പാനൽ അധ്യക്ഷനായതിന് പിന്നാലെയാണ് ശശി തരൂരിന്‍റെ പ്രതികരണം. ഡിസംബർ 11ന് വിദേശകാര്യ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുമെന്നും വിഷയത്തിൽ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 11ന് ബംഗ്ലാദേശ് വിഷയം വിശദമായി പരിഗണിച്ച് വിദേശകാര്യ സെക്രട്ടറിയെ അറിയിക്കും. വളരെ ഗുരുതരവും അസ്വസ്ഥത ഉളവാക്കുന്നതുമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഹിന്ദു ആത്മീയ നേതാവ് ചിൻമോയ് കൃഷ്‌ണ ദാസിനെ അറസ്റ്റ് ചെയ്യുകയും ജാമ്യം റദ്ദാക്കുകയും ചെയ്‌ത നടപടിയില്‍ ഇന്ത്യ അതീവ ആശങ്ക പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ശശി തരൂരിന്‍റെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ജനങ്ങളുടെ അവസ്ഥയില്‍ എല്ലാ ഇന്ത്യക്കാരും ആശങ്കാകുലരാണ്, അവിടത്തെ ജനങ്ങളുടെ ക്ഷേമത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.