ന്യൂഡൽഹി: ബംഗ്ലാദേശിലെ എട്ട് ജില്ലകളിൽ വെളളപ്പൊക്കമുണ്ടായതിന് കാരണം ഇന്ത്യയിലെ ഗോമതി നദിയിൽ നിന്നും വെളളം തുറന്ന് വിട്ടതിനാലെന്നുളള ആരോപണം തളളി വിദേശകാര്യ മന്ത്രാലയം. ഗോമതി നദിയ്ക്ക് മുകളിലുളള ഡംബൂർ അണക്കെട്ടിൽ നിന്ന് വെളളം ഒഴുകിപ്പോകുന്ന വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്‌തതിനാലാണ് ബംഗ്ലാദേശിലെ എട്ട് ജില്ലകളിൽ വെളളപ്പൊക്കമുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ പറഞ്ഞു.
ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിൽ ജഗന്നാഥ് സർവകലാശാലയിലെ വിദ്യാർഥികൾ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയെയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാർച്ച് നടത്തി. ധാക്കയെ അറിയിക്കാതെ ഇന്ത്യ, ഡംബൂർ, ഗസൽദോബ അണക്കെട്ടുകളുടെ സ്ലൂയിസ് ഗേറ്റുകൾ തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു.