ജയ്‌പൂർ:രാജസ്ഥാനിലെ ഭരത്പൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതക കാരണം. ചൊവ്വാഴ്‌ച (ജൂൺ 25) രാത്രിയാണ് സംഭവം.
വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് രജനിയെ സതേന്ദ്രകുമാർ കഴുത്തറത്ത് കൊലപ്പെടുത്തിയത്. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഇയാൾ ഒന്നിലധികം തവണ കുത്തി പരിക്കേൽപ്പിച്ചിരുന്നു. രജനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് താൻ സംശയിച്ചിരുന്നതായി പ്രതി മൊഴി നൽകിയെന്ന് സേവാറിലെ സ്‌റ്റേഷൻ ഹൗസ് ഓഫിസർ അനിൽ ജസോറിയ പറഞ്ഞു.