ഒഡീഷ: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Man killed for making obscene comments on women). ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലാണ് സംഭവം. കന്ദർ സ്വദേശിയായ ധർമ്മാനന്ദ ദെഹുരിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തിയതായി ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്‌ച രാത്രി ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം; ഒഡീഷയിൽ ഒരാൾ കൊല്ലപ്പെട്ട നിലയിൽ - സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം
ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Published : Feb 18, 2024, 5:16 PM IST
സംഭവത്തിൽ ശ്രീധർ ദെഹൂരി എന്നയാളെ അറസറ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ശ്രീധരന്‍റെ വീട്ടിൽ മദ്യപിച്ചെത്തിയ ധർമ്മാനന്ദ ദെഹുരി വീട്ടിലെ സ്ത്രീകളോട് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌ത് ശ്രീധറും ദെഹുരിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. ശ്രീധർ കോടാലി ഉപയോഗിച്ച് ധർമ്മാനന്ദയുടെ കഴുത്തിൽ വെട്ടുകയും സംഭവ സ്ഥലത്തു തന്നെ ഇയാൾ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് കമാഖ്യാനഗർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രഭ ത്രിപാഠി പറഞ്ഞു.
സംഭവത്തിൽ വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും ശ്രീധറിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കൊലപാതകത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.