ഹൈദരാബാദ്:തെലങ്കാനയിൽ ക്ഷേത്ര ദർശനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കെ വിഷ്‌ണു വർധനാണ് (31) മരിച്ചത്. ഇന്നലെ (നവംബർ 11) രാവിലെയായിരുന്നു സംഭവം.
ക്ഷേത്ര ദർശനത്തിനിടെ തളർച്ച തോന്നിയ വിഷ്‌ണു വർധൻ വെള്ളം കുടിക്കാൻ പോയ സമയത്താണ് കുഴഞ്ഞുവീണത്. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഭക്തർ ഉടനടി സിപിആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് എത്തും മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചു.