ബംഗളൂരു:കടം വാങ്ങിയ പണം തിരിച്ചടക്കാത്തതിന്‍റെ പേരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത 39-കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. രവികുമാർ എന്നയാളെയാണ് മദനായകഹള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്.
പ്രതിയിൽ നിന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ 70,000 രൂപ കടം വാങ്ങിയിരുന്നു. വായ്‌പ തുകയുടെ 30,000 രൂപ നേരത്തെ പെൺകുട്ടിയുടെ പിതാവ് തിരിച്ചടച്ചിരുന്നതായി പരാതിയിൽ പറയുന്നു. ബാക്കി 40,000 രൂപ പലിശ സഹിതം നൽകണമെന്ന് പറഞ്ഞ് രവികുമാർ പീഡിപ്പിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക