കേരളം

kerala

ETV Bharat / bharat

നെറ്റിയിലും, മൂക്കിലും പരിക്ക്: മമത ബാനർജി സുഖം പ്രാപിച്ചുവരുന്നെന്ന് ഡോക്‌ടർമാർ - Mamata Banerjee Health Condition

കഴിഞ്ഞ വ്യാഴാഴ്‌ച (14.03.24) വൈകുന്നേരമാണ് 69-കാരിയായ മമത ബാനർജിക്ക് കാളിഘട്ടിലെ വീട്ടിനുള്ളില്‍ വീണ് പരിക്കേറ്റത് Mamata Banerjee Injury ). നെറ്റിയിലും, മൂക്കിലുമായിരുന്നു മമതയ്‌ക്ക് പരിക്ക് പറ്റിയത്.

Mamata Banerjee  Mamata Banerjee Injury  West Bengal Chief Minister  Mamata Banerjees health
West Bengal Chief Minister Mamata Banerjee's Health Condition is Fine

By ETV Bharat Kerala Team

Published : Mar 16, 2024, 12:07 PM IST

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും, തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും മമത സുഖംപ്രാപിച്ചുവരുന്നുവെന്നും ഡോക്‌ടർമാർ അറിയിച്ചു. മമതയ്‌ക്ക് മുറിവുകൾ മൂലം വന്ന വേദന വളരെ കുറഞ്ഞുവെന്നും, മുറിവുകളിൽ വേദന മാറിയാലും നല്ല വിശ്രമം വേണെന്നും ഡോക്‌ടൽമാർ അറിയിച്ചു (Mamata Banerjee).

കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ് 69-കാരിയായ മമത ബാനർജിക്ക് കാളിഘട്ടിലെ വീട്ടിനുള്ളില്‍ വീണ് പരിക്കേറ്റത് Mamata Banerjee Injury ). നെറ്റിയിലും, മൂക്കിലുമായിരുന്നു മമതയ്‌ക്ക് പരിക്ക് പറ്റിയത്. മമത ബാനർജിക്ക് പരിക്ക് പറ്റുന്ന സമയത്ത അനന്തരവനും ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയായിരുന്നും കൂടെ ഉണ്ടായിരുന്നത്.

മമതയെ അഭിഷേക് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എസ്എസ്കെഎം ആശുപത്രിയിലായിരുന്നു മമതയെ പ്രവേശിപ്പിച്ചത് (West Bengal Chief Minister Mamata Banerjee's Health Condition is Fine). മൂക്കിലും നെറ്റിയിലുമുണ്ടായ മുറിവിൽ തുന്നലിട്ടിട്ടുണ്ട്. ഇന്നലെ മമത ബാനര്‍ജിയെ പരിശോധിക്കാനായി മൂന്ന് ഡോക്‌ടർമാർ അവരുടെ വീട്ടിലെത്തിയിരുന്നു. പരിശോധനകൾക്ക് ശേഷമാണ് മമതയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അറിയിച്ചത്.

മമതാ ബാനര്‍ജിക്ക് പരിക്ക് പറ്റിയതിൽ ഒരുപാട് നേതാക്കൾ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. പശ്ചിമബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് നേരിട്ട് ആശുപത്രിയിലെത്തി മമതയുടെ വിവരങ്ങള്‍ അറിഞ്ഞു. ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ മമത ബാനർജിക്ക് വളരെ വേഗം സുഖം പ്രാപിക്കാൻ ആശംസിച്ചതായി ടിഎംസി നേതാവ് ശേഖര്‍ റായ് അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും വിവരങ്ങൾ തിരക്കിയിരുന്നു.

Also read : മമത ബാനര്‍ജി ആശുപത്രിയില്‍; കാളിഘട്ടിലെ വീടിനുള്ളില്‍ വീണ് പരിക്ക്

ABOUT THE AUTHOR

...view details