ന്യൂഡൽഹി : ബിഹാറിലെ വെള്ളപ്പൊക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ദുരന്തനിവാരണ വകുപ്പിന്‍റെ കണക്ക് പ്രകാരം പ്രളയക്കെടുതിയിൽ പെട്ടവരുടെ എണ്ണം 14.62 ലക്ഷമായി.
"ബിഹാറിലെ വെള്ളപ്പൊക്ക സാഹചര്യം ഭയാനകമായിക്കൊണ്ടിരിക്കുകയാണ്. 17 ജില്ലകളിലായി ഏകദേശം 15 ലക്ഷത്തോളം ആളുകൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വന്ന നിരവധി മരണങ്ങളുടെ വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന്" ഖാർഗെ എക്‌സിൽ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് വടക്കൻ ബിഹാറിൽ നിരവധി പാലങ്ങൾ തകർന്നുവെന്നും അനേകം വീടുകൾ തകർന്നതായും അദ്ദേഹം പറഞ്ഞു,.
പ്രളയബാധിത പ്രദേശത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ഞങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ആവശ്യപ്പെടുന്നുവെന്നും, അതിനാൽ ഇരകൾക്ക് അടിയന്തര സഹായം ലഭിക്കുമെന്നും," ഖാർഗെ പറഞ്ഞു,"ഇന്ത്യൻ എയർഫോഴ്‌സ്, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകൾക്ക് അവർ നൽകുന്ന സഹായത്തിന് ഞങ്ങൾ പൂർണഹൃദയത്തോടെ നന്ദി പറയുന്നു. എന്നാൽ ഈ പ്രയാസകരമായ സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഞങ്ങൾക്ക് ഇപ്പോഴും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.