കേരളം

kerala

ETV Bharat / bharat

'അത്യന്തം ഹൃദയഭേദകം'; ജാർഖണ്ഡ് ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഖാർഗെ - ജാർഖണ്ഡ് ട്രെയിൻ അപകടം

ഇന്നലെ ജാർഖണ്ഡ് ജാംതാരയിലെ കൽജാരിയയിലുണ്ടായ ട്രെയിൻ അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്.

train accident in jharkhand  jharkhand train accident  Mallikarjun Kharge  ജാർഖണ്ഡ് ട്രെയിൻ അപകടം  ജാംതാര ട്രെയിൻ അപകടം ഖാർഗെ
Kharge

By ANI

Published : Feb 29, 2024, 7:39 AM IST

ജാംതാര : ജാർഖണ്ഡിലെ കൽജാരിയയിലുണ്ടായ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർുൻ ഖാർഗെ (Mallikarjun Kharge). അപകടം അത്യന്തം ഹൃദയഭേദകമാണെന്ന് ഖാർഗെ എക്‌സിൽ കുറിച്ചു.

'ജാർഖണ്ഡിലെ ജാംതാരയിൽ നടന്ന ട്രെയിൻ അപകടം അത്യന്തം ഹൃദയഭേദകമാണ്. നിരവധി പേരുടെ ജീവൻ പൊലിഞ്ഞ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. റെയിൽവേയും സർക്കാർ ഭരണകൂടവും അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തണം, കോൺഗ്രസ് പ്രവർത്തകർ സാധ്യമായ എല്ലാ സഹായവും നൽകണം. ഈ ദാരുണമായ അപകടത്തിന്‍റെ ഉത്തരവാദിത്തം റെയിൽവേ മന്ത്രാലയം ഏറ്റെടുക്കുകയും നിഷ്‌പക്ഷമായ അന്വേഷണം നടത്തുകയും ചെയ്യണം'- ഖാർഗെ കുറിച്ചു.

ജാര്‍ഖണ്ഡിലെ ജാംതാരയിലെ കൽജാരിയ റയില്‍വേ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ബിഹാറിലെ ഭഗൽപൂരിൽ നിന്ന് കർണാടകയിലെ യശ്വന്ത്പൂരിലേക്ക് പോവുകയായിരുന്ന അംഗ എക്‌സ്പ്രസ് സാങ്കേതിക കാരണങ്ങളാൽ കൽജാരിയ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയപ്പോഴായിരുന്നു അപകടം. അംഗ എക്‌സ്പ്രസിൽ നിന്നിറങ്ങി നടന്ന യാത്രക്കാരെ മറ്റൊരു പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. ആസൻസോളിൽ നിന്ന് ബൈദ്യനാഥ്ധാമിലേക്ക് പോകുകയായിരുന്നു പാസഞ്ചർ ട്രെയിനാണ് യാത്രക്കാരെ ഇടിച്ചത്.

സംഭവത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ അനുശോചനം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details