ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ 'മെയ്‌ക്ക് ഇൻ ഇന്ത്യ' എന്ന പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. 'മെയ്ക്ക് ഇൻ ഇന്ത്യ' ആരംഭിക്കുന്ന സമയത്ത് മോദി സർക്കാർ വലിയ വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നും എന്നാല്‍ ഈ പൊള്ളയായ വാഗ്‌ദാനങ്ങള്‍ മൂലം 'മേക്ക് ഇൻ ഇന്ത്യ' ഇപ്പോള്‍ 'ഫേക്ക് ഇൻ ഇന്ത്യ' ആയി മാറിയെന്നും കോൺഗ്രസ് നേതാവ് വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ പൊള്ളയായ വാഗ്‌ദാനങ്ങളെ 'ജൂംലകള്‍' എന്ന് വിശേഷിപ്പിച്ചാണ് ജയറാം രമേശിന്‍റെ വിമര്‍ശനം.
കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നയരൂപീകരണം അടക്കം മോദി സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും പൊള്ളയാണെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. തന്‍റെ പതിവ് ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് 2014ല്‍ മോദി 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രഖ്യാപിച്ചത്. നടപ്പിലാക്കാൻ സാധിക്കാത്ത 4 പ്രഖ്യാപനങ്ങളും അന്ന് മോദി നടത്തി. 10 വര്‍ഷത്തിനിപ്പുറം അദ്ദേഹത്തിന്‍റെ വാഗ്‌ദാനങ്ങളെ കുറിച്ച് നമുക്ക് പരിശോധിക്കാമെന്ന് പറഞ്ഞ ജയറാം രമേശ് 4 ജൂംലകള്‍ (പൊള്ളയായ വാഗ്‌ദാനങ്ങള്‍) എന്ന തരത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്.
കോണ്‍ഗ്രസ് നേതാവിന്‍റെ അഭിപ്രായപ്രകാരം മോദി സര്‍ക്കാരിന്‍റെ 4 പൊള്ളയായ വാഗ്‌ദാനങ്ങള്‍:
ജൂംല ഒന്ന്, ഇന്ത്യൻ വ്യവസായത്തിന്‍റെ വളർച്ചാ നിരക്ക് പ്രതിവർഷം 12-14% ആയി ഉയർത്തുക എന്നതായിരുന്നു ആദ്യത്തെ പൊള്ളയായ വാഗ്‌ദാനം. എന്നാല്‍ യാഥാർഥത്തില്‍, 2014 മുതൽ ഇതുവരെ ഉൽപ്പാദനത്തിന്‍റെ വാർഷിക വളർച്ചാ നിരക്ക് ശരാശരി 5.2% ആണ്. ജൂംല രണ്ട്, 2022 ഓടെ 100 ദശലക്ഷം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നതായിരുന്നു.