രജൗരി (ജമ്മു കശ്മീർ) : ജമ്മു കശ്മീരിലെ രജൗരിയിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം. രജൗരിയിലെ ഗുന്ദ മേഖലിയിലെ ആർമി പിക്കറ്റിന് നേരെയാണ് ആക്രമണം. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. ഭീകരരും സുരക്ഷ സേനയുമായി പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് പുലർച്ചെ നാല് മനാലു മണിയോടെയാണ് സൈനിക യൂണിറ്റിനു നേരേ ഒരു സംഘം ഭീകരര്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തിയതിനിടെയിലാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റി.