മുംബൈ:മഹാരാഷ്‌ട്രയില്‍ കേവലഭൂരിപക്ഷം കടന്ന് മഹായുതി. 288 അംഗ നിയമസഭയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാന്ത്രിക സഖ്യയായ 145 കടന്ന് 172 സീറ്റുകളില്‍ മഹായുതി മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 47 സീറ്റുകളിലാണ് മഹാവികാസ് അഘാടി സഖ്യം മുന്നിട്ട് നില്‍ക്കുന്നത്.
ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന 53 സീറ്റുകളില്‍ മുന്നേറുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍സിപി 33 സീറ്റുകളില്‍ മുന്നേറുമ്പോള്‍ നൂറിലേറെ സീറ്റുകളിലാണ് സംസ്ഥാനത്ത് ബിജെപി തേരോട്ടം നടത്തുന്നത്. രാഷ്‌ട്രീയ യുവ സ്വാഭിമാന്‍ പാര്‍ട്ടിയ്ക്ക് (ആര്‍വൈഎസ്‌ഡബ്ല്യുപി) ഒരു സീറ്റുമുണ്ട്.
അതേസമയം ഇത് ജനങ്ങളുടെ തീരുമാനമല്ലെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് തങ്ങള്‍ക്കറിയാമെന്നും ആരോപിച്ച് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. മുഴുവന്‍ സംവിധാനങ്ങളെയും തെരഞ്ഞെടുപ്പ് വിജയത്തിനായി മഹായുതി ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.