മുംബൈ:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകരിച്ച 23 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. നേരത്തെ, ആദ്യഘട്ടത്തില്‍ 48 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ പ്രഖ്യാപിക്കപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ എണ്ണം 71 ആയി.
288 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 85 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. കോണ്‍ഗ്രസിനെ കൂടാതെ മഹാ വികാസ് അഘാഡി സഖ്യത്തിലെ എൻസിപി (ശരത് പവാര്‍ വിഭാഗം), ശിവസേവന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരും 85 സീറ്റുകളിലേക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിരുന്നത്.