കേരളം

kerala

ETV Bharat / bharat

മഹാ കുംഭമേള ദുരന്തം: അന്വേഷണം നടത്താൻ രൂപീകരിച്ച ജുഡീഷ്യൽ കമ്മിഷൻ പ്രയാഗ്‌രാജിലെത്തി - MAHA KUMBH STAMPEDE UPDATE

അന്വേഷണം പെട്ടെന്ന് തന്നെ പൂർത്തിയാക്കുമെന്ന് കമ്മിഷൻ ചെയർമാൻ ജസ്‌റ്റിസ് (റിട്ട) ഹർഷ് കുമാർ..

JUDICIALCOMMISSION ARRIVE PRAYAGRAJ  മഹാ കുംഭമേള ദുരന്തം  മഹാ കുംഭമേള 2025  LATEST NEWS KUMBH
Judicial commission reaches Prayagraj to investigate the stampede which occurred on 29 January (ANI)

By ETV Bharat Kerala Team

Published : Jan 31, 2025, 8:32 PM IST

പ്രയാഗ്‌രാജ്: മഹാകുംഭ മേളയ്ക്കിടെ മൗനി അമാവാസിയോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച ജുഡീഷ്യൽ കമ്മിഷൻ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ലഖ്‌നൗവിലെ ജൻപഥിലുള്ള ഓഫിസിലെത്തിയാണ് സംഘം അന്വേഷണത്തിന്‍റെ ചുമതല ഏറ്റെടുത്തത്. കമ്മിഷൻ അംഗങ്ങൾ ഇന്ന് (ജനുവരി 31) പ്രയാഗ്‌രാജിലെത്തി.

റിട്ട. ജസ്‌റ്റിസ് ഹർഷ് കുമാർ ചെയർമാനായ സമിതിയിൽ റിട്ട. ഐഎഎസ് ഡികെ സിങ്, റിട്ട. ഐപിഎസ് വികെ ഗുപ്‌ത എന്നിവരാണ് അംഗങ്ങൾ. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമുണ്ടെങ്കിലും അത് എത്രയും വേഗം അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കമ്മിഷൻ ചെയർമാൻ ജസ്‌റ്റിസ് (റിട്ട) ഹർഷ് കുമാർ പറഞ്ഞു.

അതേസമയം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി കമ്മിഷൻ പ്രയാഗ്‌രാജ് സന്ദർശിച്ചു. നേരത്തെ, യുപി ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) പ്രശാന്ത് കുമാർ, ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'മൗനി അമാവാസിയോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോൾ, ബസന്ത് പഞ്ചമി 'അമൃത് സ്‌നാൻ' എങ്ങനെ നന്നായി നടത്താമെന്നും മികച്ച സൗകര്യങ്ങൾ എങ്ങനെ നൽകാമെന്നും ചർച്ച ചെയ്യാനാണ് ഞങ്ങൾ ഇവിടെ വന്നത്. അപകടം നടന്ന സ്ഥലം ഞങ്ങൾ സന്ദർശിച്ചിരുന്നു. മാത്രമല്ല മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആളുകളെയും ഞങ്ങൾ കണ്ടു. ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്ന ആളുകളുടെ ആരോഗ്യനില ഗുരുതരമല്ല. അവർക്ക് ചെറിയ രീതിയിൽ പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ബസന്ത് പഞ്ചമിക്ക് ഞങ്ങൾ മികച്ച ക്രമീകരണങ്ങൾ ചെയ്യും, ഇനി ഇത്തരം സംഭവങ്ങൾ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കും' എന്ന് യുപി ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.

'മൗനി അമാവാസിടോനുബന്ധിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 36 പേരെ ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും മികച്ച ചികിത്സയാണ് നൽകുന്നത്. ദിയോറിയ, ഡൽഹി, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല' എന്ന് യുപി ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ് പറഞ്ഞു. ബുധനാഴ്‌ച മൗനി അമാവാസി സ്‌നാന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Also Read:മഹാ കുംഭമേള ദുരന്തം: മരണ സർട്ടിഫിക്കറ്റുകളില്ലാതെ മൃതദേഹങ്ങൾ കൈമാറിയതായി ആരോപണം

ABOUT THE AUTHOR

...view details