കൊൽക്കത്ത: മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ മരണ സർട്ടിഫിക്കറ്റുകളില്ലാതെ മൃതദേഹങ്ങൾ കൈമാറിയതായി ആരോപണം. പശ്ചിമ ബംഗാളിൽ നിന്നുള്ള രണ്ട് സ്‌ത്രീകളുടെ മൃതദേഹം യാതൊരു രേഖകളുമില്ലാതെ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. മൃതദേഹം കൈമാറുന്നുവെന്ന ഒരു കടലാസ് കഷണം മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും കുടുംബം ആരോപിച്ചു.
കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ സ്വദേശി ബസന്തി പോദ്ദാർ, പശ്ചിമ മേദിനിപൂർ സ്വദേശി ഊർമിള ഭൂനിയ എന്നിവരാണ് ജനുവരി 29ന് പുലർച്ചെ തിക്കിലും തിരക്കിലും മരിച്ചത്. മേളയ്‌ക്കിടെ കാണാതായ സംസ്ഥാനത്ത് നിന്നുള്ള ഏഴ് പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സുബീർ നാസ്‌കർ, മഹേന്ദ്ര ബർമൻ, സുനിതി മല്ലിക്, അർച്ചന മൈതി, അനിത ഘോഷ്, ദർശന ദേവി ബൻസാൽ, പ്രണബ് ജന എന്നിവരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്.
സംഗം ഘട്ടിൽ അപകട സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് മരിച്ച ബസന്തിയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. 'ഒരു പൊലീസുകാരനെപ്പോലും അവിടെ കണ്ടില്ല. സംഗം ഘട്ടിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് തിക്കും തിരക്കും കൂടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക