വൈശാലി (ബീഹാർ): പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ കാല്‍ വയ്‌ക്കുന്നതിന് മുമ്പുതന്നെ ഇന്ത്യൻ 'കാലടിപ്പാടുകൾ' പഴയ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്നു. ഉക്രെയ്‌നുമായി റഷ്യ നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഏർപ്പെടുമ്പോളും റഷ്യൻ സൈനികര്‍ ധരിച്ചിരുന്നത് ബീഹാറിലെ ഹാജിപൂര്‍ വ്യാവസായിക മേഖലയിൽ നിർമ്മിച്ച ഷൂസാണ്.
യുദ്ധക്കളമായാലും മഞ്ഞുവീഴ്‌ചയുള്ള മണ്ണായാലും, റഷ്യൻ സൈന്യം ഹാജിപൂരിൽ പ്രത്യേകം നിർമ്മിച്ച ഷൂസുകളെ വിശ്വസിക്കുന്നു. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ൽ ഹാജിപൂരിൽ ഷൂ നിർമാണം ആരംഭിച്ചതെന്ന് കോംപിറ്റൻസ് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ജനറൽ മാനേജർ ശിവ് കുമാർ റോയ് പറഞ്ഞു.
'ഹാജിപൂരിൽ, ഞങ്ങൾ സുരക്ഷാ ഷൂകൾ നിർമ്മിക്കുന്നു, അവ റഷ്യയിലേക്ക് കയറ്റുമതി ചെയ്യും. മൊത്തം കയറ്റുമതി റഷ്യയിലേക്കുള്ളതാണ്, ഞങ്ങൾ ക്രമേണ യൂറോപ്യൻ വിപണിയിലേക്ക് നീങ്ങുകയാണ്, ഉടൻ തന്നെ ആഭ്യന്തര വിപണിയിലും അവതരിപ്പിക്കും, റോയ് പറഞ്ഞു.
'-40 ഡിഗ്രി സെൽഷ്യസ് പോലുള്ള കടുത്ത കാലാവസ്ഥയെ നേരിടാൻ കഴിയുന്ന ഭാരം കുറഞ്ഞതും സ്ലിപ്പ് പ്രതിരോധശേഷിയുള്ളതുമായ ഷൂകളാണ് റഷ്യൻ സൈന്യത്തിന് ആവശ്യം. അത് മനസില്‍ കണ്ടുകൊണ്ട് ഞങ്ങൾ സുരക്ഷാ ഷൂ ഉണ്ടാക്കുന്നത്. ഹാജിപൂരിൽ മാത്രമല്ല, റഷ്യയിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഞങ്ങളെന്നും ഈ എണ്ണം അനുദിനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോയ് പറഞ്ഞു'.
സ്‌ത്രീ ശാക്തീകരണത്തിലൂടെ കോടികളുടെ കയറ്റുമതി