കേരളം

kerala

ETV Bharat / bharat

കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡൽഹിയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറഞ്ഞു - LPG GAS CYLINDERS PRICE

14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല...

LPG gas  commercial LPG gas Price  വാണിജ്യ എൽപിജി  ഗാർഹിക എൽപിജി
LPG gas cylinders Price (ANI)

By ETV Bharat Kerala Team

Published : Feb 1, 2025, 10:25 AM IST

ന്യൂഡൽഹി:ഡൽഹിയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ ചില്ലറ വിൽപന വില ഇപ്പോൾ 1,797 രൂപയാണ്. 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 7 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഇനിമുതൽ ഡൽഹിയിൽ 1,797 രൂപക്ക് വാണിജ്യ എൽപിജി സിലിണ്ടർ ലഭ്യമാകും. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഡിസംബറിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 62 രൂപയായി വർധിപ്പിച്ചിരുന്നു. ശേഷം ജനുവരി 1ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 1,818.50 രൂപയിൽ നിന്ന് 1,804 രൂപയായി കുറച്ചിരുന്നു. 14.50 രൂപയാണ് അന്ന് കുറച്ചത്. ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിലാണ് 19 കിലോഗ്രാം എൽപിജി സിലിണ്ടർ ഉപയോഗിക്കുന്നത്.

അതേസമയം ഗാർഹിക എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 803 രൂപയും, കൊൽക്കത്തയിൽ 829 രൂപയും, മുംബൈയിൽ 802 രൂപയും, ചെന്നൈയിൽ 818 രൂപയുമാണ് വില.

Also Read: ഉപയോക്താക്കള്‍ക്ക് ആശ്വാസം...!; വൈദ്യുതി ചാർജ് കുറയുന്നു - KSEB ELECTRICITY CHARGES

ABOUT THE AUTHOR

...view details