കേരളം

kerala

ETV Bharat / bharat

ശബ്‌ദവോട്ടില്‍ സ്‌പീക്കറായി ഓം ബിര്‍ള; വോട്ടെടുപ്പ് ഒഴിവായി - SPEAKER ELECTION LIVE UPDATES

LOK SABHA  OM BIRLA  KODIKUNNIL SURESH  SPEAKER ELECTION LIVE
Lok Sabha Speaker Election live (ETV Bharat)

By ETV Bharat Kerala Team

Published : Jun 26, 2024, 10:01 AM IST

Updated : Jun 26, 2024, 11:34 AM IST

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ സ്‌പീക്കറായി മുന്‍ സ്‌പീക്കര്‍ ഓം ബിര്‍ളയെത്തന്നെ തെരഞ്ഞെടുത്തു. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പാരംഭിച്ചത്. എന്‍ഡിഎയില്‍ നിന്ന് ഓം ബിർളയും ഇന്ത്യ സഖ്യത്തില്‍ നിന്ന് കൊടിക്കുന്നിൽ സുരേഷുമാണ് മൽസര രംഗത്തുണ്ടായിരുന്നത്. ഓം ബിര്‍ളയെ സ്‌പീക്കറാക്കാനുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ അവതരിപ്പിച്ചു. ആദ്യ പ്രമേയത്തെ രാജ്‌നാഥ് സിങ്ങ് പിന്താങ്ങി. ഓം ബിര്‍ളക്ക് വേണ്ടി 10 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇന്ത്യന്‍ പാര്‍ലമെന്‍റ് ചരിത്രത്തില്‍ തന്നെ സ്‌പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടുളളത് അപൂര്‍വ്വമായാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ലോക്‌സഭ സ്‌പീക്കര്‍മാരെ സമവായത്തിലൂടെ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുന്നതാണ് പതിവ്. ഈ പതിവ് തെറ്റിച്ചു കൊണ്ടാണ് സ്‌പീക്കര്‍ സ്ഥാനത്തേക്ക് ഇത്തവണ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്‌പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്‌പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടായിട്ടുള്ളത്. സഭയിൽ എൻഡിഎക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർല തന്നെ സ്‌പീക്കർ ആകുമെന്ന് ഉറപ്പായിരുന്നു.

LIVE FEED

11:31 AM, 26 Jun 2024 (IST)

പ്രോടേം സ്‌പീക്കര്‍ ഭര്‍തൃഹരി മഹാതാപിന്‍റെ അധ്യക്ഷതയിലാണ് സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്. ഓം ബിര്‍ളയെ ലോക്‌സഭ സ്‌പീക്കറായി തെരഞ്ഞെടുക്കണമെന്ന് നിര്‍ദേശിക്കുന്ന പതിമൂന്ന് പ്രമേയങ്ങളും കൊടിക്കുന്നില്‍ സുരേഷിനെ സ്‌പീക്കറാക്കണമെന്ന് നിര്‍ദേശിക്കുന്ന മൂന്ന് പ്രമേയങ്ങളും സഭയില്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ അംഗങ്ങള്‍ നിര്‍ദേശിച്ച ഓം ബിര്‍ളയെ സ്‌പീക്കറാക്കണമെന്ന പ്രമേയം പ്രോടേം സ്‌പീക്കര്‍ സഭയുടെ അനുമതിക്ക് വിട്ടു. ശബ്‌ദ വോട്ടില്‍ പ്രമേയം പാസായതായി പ്രോടേം സ്‌പീക്കര്‍ റൂളിങ്ങ് നല്‍കി. വോട്ടെടുപ്പിന് പ്രതിപക്ഷം പ്രസ് ചെയ്‌തതുമില്ല. ഇതോടെ ഓം ബിര്‍ള സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രോടേം സ്‌പീക്കര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഓം ബിര്‍ളയെ ഡയസിലേക്ക് ആനയിച്ചു.

11:30 AM, 26 Jun 2024 (IST)

ഓം ബിര്‍ളയെ സ്‌പീക്കറാക്കാനുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. രാജ് നാഥ് സിങ്ങ് പിന്താങ്ങി. ലലന്‍ സിങ്ങ് അവതരിപ്പിച്ച് പ്രമേയത്തെ രാജ്‌കുമാര്‍ സാംങ്വാന്‍ പിന്താങ്ങി. ജിതന്‍ റാം മാഞ്ചി അവതരിപ്പിച്ച് പ്രമേയം ശിവരാജ് സിങ്ങ് ചൗഹാന്‍ പിന്താങ്ങി. അമിത് ഷാ അവതരിപ്പിച്ച പ്രമേയം നിതിന്‍ ഗഡ്‌കരി പിന്താങ്ങി. ജാദവ് പ്രതാപ് റാവു, ചിരാഗ് പസ്വാന്‍, എച്ച് ഡി കുമാരസ്വാമി, കിഞ്ചരപ്പു രാം മോഹന്‍ റാവു, ഇന്ദ്ര ഹങ്ങ് സുബ്ബ, അനുപ്രിയ പട്ടേല്‍ എന്നിവരും ഓം ബിര്‍ളക്ക് വേണ്ടി പ്രമേയം അവതരിപ്പിച്ചു.

11:09 AM, 26 Jun 2024 (IST)

ശബ്‌ദവോട്ടില്‍ സ്‌പീക്കറായി ഓം ബിര്‍ള

ഓം ബിര്‍ളയെ സ്‌പീക്കറാക്കാനുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. രാജ് നാഥ് സിങ്ങ് പിന്താങ്ങി. ലലന്‍ സിങ്ങ് അവതരിപ്പിച്ച് പ്രമേയത്തെ രാജ്‌കുമാര്‍ സാംങ്വാന്‍ പിന്താങ്ങി.ജിതിന്‍റാം മാഞ്ചി അവതരിപ്പിച്ച് പ്രമേയം ശിവരാജ് സിങ്ങ് ചൗഹാന്‍ പിന്താങ്ങി.അമിത് ഷാ അവതരിപ്പിച്ച പ്രമേയം നിതിന്‍ഗഡ്‌കരി പിന്താങ്ങി. ജാദവ് പ്രതാപ് റാവു, ചിരാഗ് പസ്വാന്‍എച്ച ഡി കുമാരസ്വാമി, കിഞ്ചരപ്പു രാം മോഹന്‍ റാവു, ഇന്ദ്ര ഹങ്ങ് സുബ്ബ, അനുപ്രിയ പട്ടേല്‍ എന്നിവരും ഓം ബിര്‍ളക്ക് വേണ്ടി പ്രമേയം അവതരിപ്പിച്ചു.

11:01 AM, 26 Jun 2024 (IST)

കൊടിക്കുന്നിലിനു വേണ്ടി സഭയില്‍ അവതരിപ്പിക്കുക 3 പ്രമേയങ്ങള്‍

ശിവസേന ഉദ്ദവ് താക്കറേ വിഭാഗം നേതാവ് അരവിന്ദ് ഗണപത് സാവന്ത് അവതരിപ്പിക്കുന്ന പ്രമേയത്തെ എന്‍ കെ പ്രേമചന്ദ്രന്‍ പിന്താങ്ങും. സമാജ് വാദി പാര്‍ട്ടി നേതാവ് ആനന്ദ് ബഹാദുരിയ അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രമേയത്തെ താരീഖ് അന്‍വര്‍ പിന്താങ്ങും. മൂന്നാമത്തെ പ്രമേയം സുപ്രിയാ സുലേ അവതരിപ്പിക്കും. കനിമൊഴി പിന്താങ്ങും.

10:58 AM, 26 Jun 2024 (IST)

ഓം ബിര്‍ളക്ക് വേണ്ടി പത്ത് സെറ്റ് പത്രിക

ഓം ബിര്‍ളക്ക് വേണ്ടി 10 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഈ പത്രികകള്‍ സമര്‍പ്പിച്ചവര്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കും. ഓം ബിര്‍ളയെ ലോക്‌സഭ സ്‌പീക്കറായി തെരഞ്ഞെടുക്കുന്നു എന്ന ഒറ്റ വരി പ്രമേയമാകും ഇവര്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കുന്ന ആദ്യ പ്രമേയത്തെ രാജ്‌നാഥ് സിങ്ങ് പിന്താങ്ങും.

10:31 AM, 26 Jun 2024 (IST)

ബിര്‍ളയ്ക്ക് വേണ്ടി ശക്തമായ മത്സരത്തിന് എന്‍ഡിഎ

ലോക്‌സഭ സ്‌പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും നാമനിര്‍ദ്ദേശം ചെയ്യും

മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിങ്ങും ശിവരാജ് സിങ് ചൗഹാനും നിതിന്‍ ഗഡ്‌ക്കരിയും ഇതിനെ പിന്താങ്ങും.

10:05 AM, 26 Jun 2024 (IST)

പ്രധാനമന്ത്രി പ്രമേയം അവതരിപ്പിക്കും

ഓം ബിർളയെ ലോക്‌സഭ സ്‌പീക്കറായി തെരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. സമവായത്തിലൂന്നിയ നാമനിർദ്ദേശങ്ങളുടെ പാരമ്പര്യം തകർത്ത് വോട്ടിങ്ങിലൂടെയാണ് സ്‌പീക്കറെ തെരഞ്ഞെടുക്കുന്നത്. ചരിത്രത്തിൽ നാലാം തവണയാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓം ബിർളയ്ക്ക് 293 എൻഡിഎ എംപിമാരുടെ പിന്തുണ മാത്രമല്ല, നാല് വൈഎസ്ആർസിപി എംപിമാരുടെയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയും പ്രതീക്ഷിക്കുന്നു.

Last Updated : Jun 26, 2024, 11:34 AM IST

ABOUT THE AUTHOR

...view details