കേരളം

kerala

ETV Bharat / bharat

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണ പ്രഖ്യാപിച്ചു - election 2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടിയും കോണ്‍ഗ്രസും പങ്കിടുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു

Lok sabha seat congress AAP  Congress AAP seat  കോണ്‍ഗ്രസ് എഎപി സീറ്റ് ധാരണ  ലോക്‌സഭാ തെരഞ്ഞെടുപ്പ്
Congress AAP

By ETV Bharat Kerala Team

Published : Feb 24, 2024, 1:46 PM IST

ന്യൂഡല്‍ഹി: 2024 ലോക സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി സീറ്റ് ധാരണ അന്തിമമായി. പഞ്ചാബില്‍ പരസ്പരം മല്‍സരിക്കുന്ന ഇരു പാര്‍ട്ടികളും ഡല്‍ഹി, ഗോവ, ഗുജറാത്ത്ഹരിയാന സംസ്ഥാനങ്ങളിലാവും സഖ്യത്തില്‍ തെരഞ്ഞെടുപ്പ് നേരിടുക. ചണ്ഡിഗഡിലും ഇരു പാര്‍ട്ടികളും സഖ്യത്തിലാണ് തെരഞ്ഞെടുപ്പ് നേരിടുക. സഖ്യത്തില്‍ ഈ നാല് സംസ്ഥാനങ്ങളിലും ഇരു പാര്‍ട്ടികളും മല്‍സരിക്കേണ്ട സീറ്റുകള്‍ ഏതൊക്കെയെന്നും ധാരണയായി.

ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കു വെക്കുന്ന സീറ്റുകളേതെന്ന് നേതാക്കള്‍ വ്യക്തമാക്കി. സഖ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് രൂപീകരിച്ച സമിതി തലവന്‍ മുകുള്‍ വാസ്നിക്ക്, ഡല്‍ഹി ഹരിയാന ചുമതലക്കാരന്‍ ദീപക് ബാബറിയ, ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവീന്ദര്‍ സിങ്ങ് ലൗലി എന്നിവര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി മന്ത്രിമാരായ ആതിഷി മര്‍ലീന, സൗരഭ് ഭരദ്വാജ്, സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് എന്നിവരും സന്നിഹിതരായി.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് 3 സീറ്റുകളിലാവും മല്‍സരിക്കുക. ചാന്ദ്നി ചൗക്ക്, കിഴക്കന്‍ ഡല്‍ഹി, വടക്കു കിഴക്കന്‍ ഡല്‍ഹി സീറ്റുകളിലാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുക. നാല് സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മല്‍സരിക്കും. ന്യൂഡല്‍ഹി, നോര്‍ത്ത വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത ഡല്‍ഹി എന്നീ സീറ്റുകളിലാവും ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ സഖ്യത്തിനായി മല്‍സരത്തിനിറങ്ങുക. കഴിഞ്ഞ ലോക സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിലേയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലേയും കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനം കണക്കിലെടുത്ത് അവര്‍ക്ക് ഒറ്റ സീറ്റ് മാത്രമേ നല്‍കാനാവൂ എന്നായിരുന്നു നേരത്തേ ആം ആദ്മി പാര്‍ട്ടി നിലപാടെടുത്തത്. സഖ്യം ഉറപ്പിക്കുന്നതിനുള്ള വിട്ടു വീഴ്ചയുടെ ഭാഗമായി രണ്ടു സീറ്റ് കൂടി കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ ആം ആദ്മി തീരുമാനിക്കുകയായിരുന്നു.

26 ലോക്‌സഭാ സീറ്റുകളുള്ള ഗുജറാത്തില്‍ 24 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും. ബറൂച്ച്, ഭാവനഗര്‍ സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും. ചണ്ഡീഗഢിലെ ഏക ലോക്സഭാ സീറ്റ് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് മല്‍സരിക്കാന്‍ വിട്ടു നല്‍കി.ഗോവയില്‍ നേരത്തേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സൗത്ത് ഗോവ മണ്ഡലം ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് വിട്ടു കൊടുക്കുമെന്നാണ് സൂചന. ഗോവയിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഹരിയാനയില്‍ 10 സീറ്റുകളാണുള്ളത്. ഇതില്‍ 9 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും. ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ഒരു സീറ്റ് വിട്ടു നല്‍കും. കുരുക്ഷേത്ര മണ്ഡലത്തില്‍ മാത്രമാണ് എഎപി മത്സരിക്കുന്നത്.

ABOUT THE AUTHOR

...view details