കേരളം

kerala

ETV Bharat / bharat

വോട്ടുചെയ്‌താൽ മാത്രം മതി; പോളിങ് ബൂത്ത് വാതിൽ പടിക്കലെത്തും - Polling Stations In Gated Colonies

തത്സമയ വെബ്‌കാസ്‌റ്റിങ് സൗകര്യം 82,000 പോളിങ് സ്‌റ്റേഷനുകളിൽ ഉണ്ടായിരിക്കും

Lok Sabha Elections 2024  Election Commission of India  Utthar pradesh  Polling Station Utthar pradesh
Lok Sabha Elections 2024 - Polling Stations In High Rise Gated Colonies

By ETV Bharat Kerala Team

Published : Mar 17, 2024, 10:34 AM IST

ലഖ്‌നൗ (ഉത്തർപ്രദേശ്) : ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിലെ ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് അവരുടെ താമസ സ്ഥലത്തിനടുത്ത് തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. ഇത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് ഉത്തർപ്രദേശ് ചീഫ് ഇലക്‌ടറൽ ഓഫീസർ നവ്ദീപ് റിൻവ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമതികം ഉയർന്ന കെട്ടിടങ്ങളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. പോളിങ് ശതമാനവും ഇവിടെ കൂടുതലാണ്. ഇത്തരത്തിലുള്ള 277 ഗേറ്റഡ് കോളനികളും, അപ്പാർട്ട്‌മെന്‍റ് സമുച്ചയങ്ങളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദാദ്രിയിൽ 68, നോയിഡയിൽ 67, സാഹിബാബാദിൽ 37, മുറാദ്‌നഗറിൽ 8, ലോനി, ഗാസിയാബാദ്, ബക്ഷി-ക-താലബ് എന്നിവിടങ്ങളിൽ ഏഴ് വീതവുമാണ് ഇത്തരത്തിലുള്ള ഗേറ്റഡ് കോളനികളും, അപ്പാർട്ട്‌മെന്‍റ് സമുച്ചയങ്ങളുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു (Lok Sabha Elections 2024 - Polling Stations In High Rise Gated Colonies ).

തത്സമയ വെബ്‌കാസ്‌റ്റിംഗ് സൗകര്യം 82,000 പോളിങ് സ്‌റ്റേഷനുകളിൽ ഉണ്ടായിരിക്കുമെന്നും നവ്ദീപ് റിൻവ പറഞ്ഞു. കൂടാതെ, എല്ലാ പോളിങ് സ്‌റ്റേഷനുകളും കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും. വികലാംഗരായ വോട്ടർമാർക്കുള്ള റാമ്പുകൾ, വീൽചെയറുകൾ, കുടിവെള്ളം, ടോയ്‌ലറ്റുകൾ, ആവശ്യത്തിന് വെളിച്ചം, എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രശ്‌നരഹിതമായ വോട്ടെടുപ്പിന് വോട്ടർമാരെ സഹായിക്കുന്നതിന് വേണ്ടി ഹെൽപ് ഡെസ്‌ക്കും സന്നദ്ധപ്രവർത്തകരും സജ്ജമാണെന്നും,ഒരു വോട്ടറും വോട്ട് ചെയ്യാൻ വേണ്ടി 2 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കേണ്ടതില്ല എന്ന ആശയത്തിലാണ് ഇത്തരം പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Also read : 'കേരളവുമായി അടുത്ത ബന്ധം'; കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌ കുമാര്‍

ABOUT THE AUTHOR

...view details