ഹൈദരാബാദ് :ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയികളായവര്‍ക്ക് അഭിനന്ദനം അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാനത്ത് കോൺഗ്രസ് 8 ലോക്‌സഭ സീറ്റുകളിലും, കന്‍റോൺമെന്‍റ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചു. ഈ വിജയത്തിന് പിന്നിൽ ജനങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, കോൺഗ്രസിനെ പിന്തുണച്ചതിൽ സംസ്ഥാനത്തെ ജനങ്ങളോട് മന്ത്രി നന്ദി പറഞ്ഞു.
നിങ്ങൾ നൽകിയ ഈ വോട്ടുകൾ ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. മാത്രമല്ല ജനപിന്തുണ കോൺഗ്രസ് പാർട്ടിക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും തന്‍റെ അഭിനന്ദം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.