കേരളം

kerala

ETV Bharat / bharat

''ഒരിക്കല്‍ക്കൂടി മോദി സര്‍ക്കാര്‍'': ബിജെപി പ്രചാരണ വാന്‍ വി. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്‌തു - ബിജെപി പ്രചാരണ വാന്‍ ഫ്ലാഗ് ഓഫ്

വി. മുരളീധരൻ ആണ് വീഡിയോ വാൻ ഫ്ലാഗ് ഓഫ് ചെയ്‌തത്.

Lok Sabha election 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം  BJP campaign van
Lok Sabha election 2024: V Muralidharan Flagged Off BJP Campaign Van

By ETV Bharat Kerala Team

Published : Mar 10, 2024, 10:22 PM IST

തിരുവനന്തപുരം: ബിജെപിയുടെ വീഡിയോ വാൻ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇന്ന് പ്രചാരണം തുടങ്ങി. നരേന്ദ്രമോദി സർക്കാരിൻ്റെ 10 വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയുമായ വി. മുരളീധരൻ ആണ് വീഡിയോ വാൻ ഫ്ലാഗ് ഓഫ് ചെയ്‌തത്.

'ഒരിക്കൽ കൂടി മോദി സർക്കാർ' എന്ന ആഹ്വാനവുമായി വാൻ മണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, സംസ്ഥാന സമിതി അംഗo മലയിൻകീഴ് രാധാകൃഷ്‌ണൻ, സംസ്ഥാന കൗൺസിൽ ഒറ്റൂർ മോഹൻദാസ്, മണ്ഡലം പ്രസിഡണ്ട് സന്തോഷ്, മണ്ഡലം ജനറൽ സെക്രട്ടറി അജി പ്രസാദ് എന്നിവരും നൂറോളം പ്രവർത്തകരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

Also read: ലോക്‌സഭ തെരഞ്ഞെടുപ്പ് : പ്രചരണ പദ്ധതികൾക്ക് ആരംഭം കുറിച്ച് എൽഡിഎഫ് ; വൻ ജനപിന്തുണയെന്ന് ഇ പി ജയരാജൻ

ABOUT THE AUTHOR

...view details