ന്യൂഡൽഹി : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിന് വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങൾക്ക് നന്ദി പറഞ്ഞ് തുടങ്ങിയ അദ്ദേഹം രണ്ടിടത്തെയും എംപിയാകുന്നുളള ആഗ്രഹവും പ്രകടിപ്പിച്ചു. ഇന്ത്യക്കാര്‍ ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിച്ചുവെന്നും രാജ്യത്തെ ദരിദ്രരും പാവപ്പെട്ടവരുമായ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്തിന്‍റെ കൂടെ നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു വേണ്ടി കൂടെ നിന്ന എല്ലാ സഖ്യകക്ഷികൾക്കും കോൺഗ്രസ് പ്രവർത്തകർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്‌തു.
നരേന്ദ്ര മോദിക്ക് മൂന്നാം തവണയും അധികാരത്തിലേറാനായി. എന്നാല്‍ ഇത്തവണ സര്‍വാധിപത്യത്തോടെ അല്ല മറിച്ച് ചന്ദ്രബാബു നായിഡുവിന്‍റെയും നിതീഷ് കുമാറിന്‍റെയും തോളിലിരുന്നാണ് ബിജെപി ഭരിക്കാന്‍ പോകുന്നത്. 400 സീറ്റ് പ്രതീക്ഷിച്ചിരുന്ന എന്‍ഡിഎക്ക് നേടാനായത് വെറും 240 സീറ്റുകൾ മാത്രം. 2014 ല്‍ ജനത പാർട്ടി അധികാരത്തിൽ വന്നതിനുശേഷം ഇത് ആദ്യമായാണ് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നത്. 2019 ല്‍ 303 എന്ന റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കിയ പാര്‍ട്ടിയ്ക്ക് ഇത്തവണ നേടാനായത് 240 സീറ്റുകള്‍ മാത്രമാണ്.