ന്യൂഡല്‍ഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 27 അംഗ തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതിയംഗങ്ങളുടെ പേര് പുറത്ത് വിട്ട് ബിജെപി. പ്രതിരോധമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ രാജ്‌നാഥ് സിങ്ങാണ് സമിതി അധ്യക്ഷന്‍. നിര്‍മ്മല സീതാരാമന്‍, വസുന്ധര രാജെ, സ്‌മൃതി ഇറാനി തുടങ്ങിയ നേതാക്കളാണ് സമിതിയിലെ അംഗങ്ങള്‍.
നിര്‍മ്മല സീതാരാമന്‍ ആണ് സമിതിയുടെ കോര്‍ഡിനേറ്റര്‍. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ആണ് കോ കണ്‍വീനര്‍. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്‌ണവ്, രാജീവ് ചന്ദ്രശേഖര്‍, കിരണ്‍ റിജിജു, അര്‍ജുന്‍ മുണ്ട തുടങ്ങിയവരും സമിതിയിലുണ്ട്.