വിശാഖപട്ടണം:20 കാരിയായ നിയമ വിദ്യാർഥിനിയെ കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്‌തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം. മാസങ്ങൾ നീണ്ട ലൈംഗിക പീഡനത്തിന് ഇരയായ 20കാരി തന്‍റെ കുടുംബത്തോടാണ് വിവരം വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ കാമുകൻ വംശി എന്ന യുവാവിനെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോകൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്‌താണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തത്. നാല് പ്രതികളെയും അറസ്‌റ്റ് ചെയ്‌തെന്നും ഇരയുടെ കാമുകനും (വംശി), അവന്‍റെ മൂന്ന് അടുത്ത സുഹൃത്തുക്കളുമാണ് പ്രതികളെന്ന് വിശാഖപട്ടണം പൊലീസ് കമ്മിഷണർ ശങ്ക ബ്രത ബാഗ്‌ചി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
ബിഎൻഎസ് സെക്ഷൻ 70(1), 77, 351(2), 69, 75(1) പ്രകാരം ഐടി ആക്‌ട് 2000 മുതൽ 2008 വരെയുള്ള സെക്ഷൻ 67 (എ) ഉൾപ്പെടെയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയായ വംശിയും നിയമ വിദ്യാർഥിനിയും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.