കേരളം

kerala

ETV Bharat / bharat

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ അക്രമം; 19 പേര്‍ പിടിയില്‍ - RG KAR HOSPTAL VANDALISM ARREST - RG KAR HOSPTAL VANDALISM ARREST

കൊല്‍ക്കത്തയിലെ ആര്‍ജി മെഡിക്കല്‍ കോളജില്‍ ആക്രമണം നടത്തിയ അജ്ഞാതസംഘത്തിലെ 19 പേര്‍ പിടിയിലായതായി പൊലീസ്.

JUNIOR DOCTOR RAPE CASE  KOLKATA DOCTOR DEATH CASE  RG KAR MEDICAL COLLEGE  കൊല്‍ക്കത്ത ഡോക്‌ടര്‍ കൊലപാതകം
RG Kar Medical College (ANI)

By PTI

Published : Aug 16, 2024, 11:38 AM IST

കൊല്‍ക്കത്ത:ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ അതിക്രമിച്ച് കയറി ആശുപത്രിയിലെ വിവധ ഭാഗങ്ങളും സമരപ്പന്തലും അടിച്ചുതകര്‍ത്ത സംഭവത്തില്‍ 19 പേര്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാത സംഘം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച് ആക്രമണം അഴിച്ചുവിട്ടത്. യുവ വനിത ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.

പ്രതിഷേധക്കാരുടെ വേഷത്തില്‍ എത്തിയ സംഘം ആശുപത്രിയിലെ അത്യാഹിത വിഭാഗം, നഴ്‌സിങ് സ്റ്റേഷൻ, മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറി എന്നിവ അടിച്ചുതകര്‍ക്കുകയായിരുന്നു. അജ്ഞാത സംഘത്തിന്‍റെ അക്രമത്തില്‍ പൊലീസുകാരുള്‍പ്പടെ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ 19 പേരെയും ഓഗസ്റ്റ് 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

Also Read :ആർജി കാർ മെഡിക്കല്‍ കോളജ് ആക്രമണം;'എന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത്'; പ്രതികരണവുമായി പുതിയ പ്രിന്‍സിപ്പല്‍

ABOUT THE AUTHOR

...view details