കേരളം

kerala

ETV Bharat / bharat

സ്വകാര്യഭാഗങ്ങളിലടക്കം 14 മുറിവുകൾ, പിജി ഡോക്‌ടറെ കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് - PG DOCTOR Postmortem Report Out - PG DOCTOR POSTMORTEM REPORT OUT

പിജി ഡോക്‌ടറുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരിക്കുന്നതിന് മുൻപ് മർദനമേറ്റതായി റിപ്പോർട്ട്. ശരീരത്തിൽ 14 മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

KOLKATA DOCTOR RAPE MURDER CASE  DOCTORS PROTEST  PG DOCTOR POSTMORTEM REPORT  LATEST NEWS IN MALAYALAM
Protest Over PG Doctor Rape Murder In Kolkata (IANS)

By ETV Bharat Kerala Team

Published : Aug 19, 2024, 12:27 PM IST

Updated : Aug 19, 2024, 12:49 PM IST

കൊൽക്കത്ത:ആർജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്‌ടറുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരിക്കുന്നതിന് മുൻപ് മർദനമേറ്റതായും, ശരീരത്തിൽ ഗുരുതര മുറിവുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

കൊല്ലപ്പെട്ട ഡോക്‌ടറുടെ ശരീരത്തിൽ 14 മുറിവുകളാണ് ഉണ്ടായിരുന്നത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകൾ കണ്ടെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

പെൺകുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടയായതായും പോസ്‌റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഡോക്‌ടറുടെ മരണം കൊലപാതകമാണെന്ന് വൃത്തങ്ങൾ പറഞ്ഞു. മാത്രമല്ല യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് 'വെളുത്ത ദ്രവം' കണ്ടെത്തി. രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംഭവത്തിൽ പ്രതിഷേധിക്കുന്ന മെഡിക്കൽ വിദ്യാർഥികളുടെയും ജൂനിയർ ഡോക്‌ടർമാരുടെയും വാദവുമായി പൊരുത്തപ്പെടുന്നുണ്ട്. ക്രൂരമായ ബലാത്സംഗവും കൊലപാതകവുമാണ് നടന്നതെന്നും, ഒരു വ്യക്തി മാത്രമല്ല ഒന്നിലധികം പേർ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും മെഡിക്കൽ വിദഗ്‌ധർ പറയുന്നു.

എന്നാൽ, ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയ് എന്നയാളെ മാത്രമേ ഇതുവരെ കസ്‌റ്റഡിയിലെടുത്തിട്ടുള്ളൂ. ഇയാളെ കൊൽക്കത്ത പൊലീസ് അറസ്‌റ്റ് ചെയ്യുകയും പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന് കൈമാറുകയും ചെയ്‌തു. അതേസമയം, അന്വേഷണം കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ ഏറ്റെടുത്തു.

ഒന്നിലധികം വ്യക്തികളെ പ്രത്യേകിച്ച് ആർജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്‌ത് കൊണ്ട് കുറ്റകൃത്യത്തിലെ മറ്റ് പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ ഉദ്യോഗസ്ഥർ. കൊൽക്കത്തയിലെ സിബിഐ ഓഫിസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 12 മുതൽ 13 മണിക്കൂർ വരെ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്‌തിരുന്നു.

ഓഗസ്‌റ്റ് 9നാണ് വനിത പിജി ഡോക്‌ടറെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

Also Read :കൊല്‍ക്കത്തയിലെ ബലാത്സംഗ കൊലപാതകം: 'പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താൻ ശ്രമം', ബംഗാള്‍ സര്‍ക്കാരിനെതിരെ കൊല്ലപ്പെട്ട ഡോക്‌ടറുടെ കുടുംബം

Last Updated : Aug 19, 2024, 12:49 PM IST

ABOUT THE AUTHOR

...view details