ഹൈദരാബാദ് :തെലങ്കാനയിൽ വീണ്ടും കിഡ്‌നി റാക്കറ്റ് പ്രവർത്തനങ്ങൾ വെളിച്ചത്തു വന്നു. വിൽപനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പരസ്യം വന്നതായി ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു (Advertisements About Kidney Sales And Availability Telangana). പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവയവങ്ങൾ മാറ്റിവയ്ക്കൽ 1994 നിയമത്തിലെ 18,19 വകുപ്പുകൾ പ്രകാരം തെലങ്കാന സിഐഡി കേസെടുത്തു (Telangana CID Has Registered Case Against Kidney Rackets).
ടെലഗ്രാം ആപ്പിലെ ഒരു ചാനലിലൂടെയാണ് ഈ പരസ്യപ്രചരണം നടന്നത്. ഇതിനെത്തുടർന്ന് ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐഡി സംഘം അന്വേഷണം ആരംഭിച്ചത്. വൃക്കകൾ ആവശ്യമുള്ള ഇരകളെ കണ്ടെത്തി അവരെ ആ സംഘത്തിൽ ചേർക്കാൻ സംഘം ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ വെളിപ്പെട്ടു.
ഗ്രൂപ്പിന്‍റെ അഡ്‌മിൻ മാത്രമാണ് അംഗങ്ങളെ ചേർക്കാൻ ശ്രമിക്കുന്നതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ ഇത് സൈബർ തട്ടിപ്പാണോ അതോ ഇവർ കിഡ്‌നി വിൽക്കുകയാണോ എന്ന സംശയത്തിലാണ് പൊലീസ്. ഇത് കണ്ടെത്താനുള്ള അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്. ഇതുവരെ ആരെങ്കിലും ഇവരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാനത്ത് മുമ്പും നിരവധി കിഡ്‌നി റാക്കറ്റുകളെ കണ്ടെത്തിയിട്ടുണ്ട്. സിഐഡിക്കൊപ്പം ഹൈദരാബാദ്, രചകൊണ്ട കമ്മിഷണറേറ്റുകളുടെ അധികാരപരിധിയിലാണ് അവ വെളിച്ചത്തുവന്നത്. വൃക്കകൾ ശ്രീലങ്കയിലേക്ക് കൊണ്ടുപോയി മാറ്റിവെക്കുന്ന സംഘങ്ങളെ കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.