ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോഡിനോമിക്‌സ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശാപമാണെന്ന് ഖാര്‍ഗെ എക്‌സിൽ കുറിച്ചു. ഗാർഹിക കടബാധ്യത, വിലക്കയറ്റം, ഉത്പാദന മേഖലയിലെ ദുരിതങ്ങൾ തുടങ്ങിയ പ്രതിസന്ധി ഇന്ത്യയില്‍ രൂക്ഷമാണെന്നും മെയ്ക്ക് ഇൻ ഇന്ത്യ അത്ഭുതകരമാംവിധം പരാജയപ്പെട്ടു എന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും ബാധിച്ചിരിക്കുന്ന പരാജയങ്ങള്‍ മോദിയുടെ പഴകിയ പ്രഭാഷണങ്ങൾക്ക് ഇനി മറച്ചുവെക്കാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. 2013-14 മുതൽ 2022-23 വരെയുള്ള കാലയളവിൽ ഗാർഹിക ബാധ്യതകളും കടബാധ്യതയും 241 ശതമാനം വർധിച്ചതായി ഖാർഗെ ചൂണ്ടിക്കാട്ടി. ഗാർഹിക കടം എക്കാലത്തെയും ഉയർന്ന നിരക്കായ 40 ശതമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഗാർഹിക സമ്പാദ്യം 50 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. കൊവിഡ്-19 പാൻഡെമികിന് ശേഷം ഇന്ത്യയിലെ കുടുംബങ്ങളുടെ ഉപഭോഗം അവരുടെ വരുമാനത്തേക്കാൾ കൂടുതലാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
'വീട്ടിൽ പാകം ചെയ്യുന്ന വെജ് താലിയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024 സെപ്റ്റംബറിൽ 11 ശതമാനം വർധിച്ചു. ബിജെപി അടിച്ചേൽപ്പിച്ച വിലക്കയറ്റവും അസംഘടിത മേഖലയുടെ നാശവുമാണ് ഈ പ്രതിസന്ധിക്ക് കാരണം!'- ഖാര്‍ഗെ കുറിച്ചു.
'കോൺഗ്രസ്-യുപിഎ കാലത്ത് ഇന്ത്യ സ്വീകരിച്ച കയറ്റുമതി നയങ്ങൾ ബിജെപി നിരാകരിച്ചതിനാൽ 10 വർഷത്തിനുള്ളിൽ 'മേക്ക് ഇൻ ഇന്ത്യ' അതിശയകരമാം വിധം പരാജയപ്പെട്ടു.
ഇന്ത്യയുടെ കയറ്റുമതി വളർച്ച