കേരളം

kerala

ETV Bharat / bharat

'ഗാന്ധി വധത്തിൽ പങ്കുവഹിച്ചവരെ ആരാധിക്കുന്നവരാണ് ബിജെപിയും ആർ‌എസ്‌എസും': സിദ്ധരാമയ്യ - SIDDARAMAIAH AGAINST BJP AND RSS

രക്തസാക്ഷി ദിനത്തിൽ മഹാത്മാ ഗാന്ധിയെ അനുസ്‌മരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

KARNATAKA CM SIDDARAMAIAH  JANUARY 30 MARTYRS DAY  SIDDARAMAIAH AGAINST BJP AND RSS  മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം
Karnataka CM Siddaramaiah (ETV Bharat)

By ANI

Published : Jan 30, 2025, 2:19 PM IST

ബെംഗളൂരു: മഹാത്മാഗാന്ധിയുടെ 77ാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും ബെംഗളൂരിലെ വിധാന സൗധയിൽ പുഷ്‌പാർച്ചന നടത്തി. നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടി, എംഎൽഎമാർ, മറ്റ് വിശിഷ്‌ട വ്യക്തികൾ എന്നിവർ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച സിദ്ധരാമയ്യ, ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു.

'1948 ജനുവരി 30നാണ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത്. ഈ ദിവസത്തിൽ അദ്ദേഹത്തെ ഞാൻ അനുസ്‌മരിക്കുകയാണ്. മഹാത്മാഗാന്ധി രാജ്യത്തിന് പകർന്നുതന്ന ആദർശങ്ങളെ നാം ബഹുമാനിക്കണം' എന്ന് സിദ്ധരാമയ്യ പറഞ്ഞു. സഹിഷ്‌ണുത, ഐക്യം, സമത്വം എന്നിവയെക്കുറിച്ചുള്ള ഗാന്ധിജിയുടെ തത്വങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

മഹാത്മാഗാന്ധിയും ഡോ. ​​ബിആർ അംബേദ്‌കറും ഭരണഘടനയിൽ പറഞ്ഞതുപോലെ വൈവിധ്യത്തിൽ ഐക്യം നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇവിടെ ഒരു ജാതിയേയും മതത്തിനേയും വിലകുറഞ്ഞതായി കാണാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക ഇന്ത്യയിൽ ഈ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി വധത്തിൽ പങ്കുവഹിച്ച വ്യക്തികളെ ബിജെപിയും ആർ‌എസ്‌എസും ആരാധിക്കുകയും സ്‌തുതിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹാത്മാഗാന്ധി ഇല്ലായിരുന്നെങ്കിൽ ഈ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. ആ വ്യക്തിയെയാണ് ആർഎസ്എസും ബിജെപിയും ചേർന്ന് മനുഷ്യത്വരഹിതമായി കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില ഭരണഘടനാ വിരുദ്ധ ശക്തികളും ഫെഡറൽ സംവിധാന വിരുദ്ധ ശക്തികളും ചേർന്ന് രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയും അംബേദ്‌കറുമെല്ലാം എതിർത്തിരുന്ന ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന രീതിയിലേക്ക് രാജ്യത്തെ മാറ്റാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ചില രാഷ്ട്രീയ ശക്തികളെ വിമർശിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭരണഘടനയെക്കുറിച്ചുള്ള ബിജെപിയുടെയും ആർ‌എസ്‌എസിന്‍റെയും നിലപാടിനെ സിദ്ധരാമയ്യ തുടർന്നും വിമർശിച്ചു. 'ഭരണഘടനയും ഫെഡറൽ സംവിധാനവും സംരക്ഷിക്കപ്പെടണം, കോൺഗ്രസ് അതിനുവേണ്ടിയാണ് പോരാടുന്നത്, അത് ഈ സമയത്ത് വളരെ പ്രധാനപ്പെട്ടതും ആവശ്യവുമാണ്' എന്ന് അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 77ാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനെ അനുസ്‌മരിച്ചു. 'മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാവരെയും ഈ ദിവസം ഞാൻ അനുസ്‌മരിക്കുന്നു' എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ അനുസ്‌മരിക്കുന്നതിനായാണ് ജനുവരി 30 ന് ഇന്ത്യ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.

Also Read:മതഭ്രാന്തിന്‍റെ വെടിയുണ്ടകളാല്‍ രക്തസാക്ഷിയാകേണ്ടി വന്ന മഹാത്മാവ്; രാഷ്‌ട്രപിതാവിന്‍റെ സ്‌മരണയില്‍ രാജ്യം

ABOUT THE AUTHOR

...view details