കേരളം

kerala

ETV Bharat / bharat

സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് കങ്കണ; പിന്നാലെ വിവാദം, വിമര്‍ശനം - Kangana Ranaut controversy

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണെന്ന കങ്കണ റണാവത്തിൻ്റെ പ്രസ്‌താവനയില്‍ വിവാദം. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശം നേരിട്ട് താരം.

Kangana Ranaut's Statement About Netaji Subhas Chandra Bose As First Indian Prime Minister Incorrect
Kangana Ranaut's Statement About Netaji Subhas Chandra Bose As First Indian Prime Minister Incorrect

By ETV Bharat Kerala Team

Published : Apr 7, 2024, 10:20 AM IST

കൊൽക്കത്ത (പശ്ചിമ ബംഗാൾ) : വ്യക്തതയില്ലാത്തതും തെറ്റായതുമായ പ്രസ്‌താവനകൾ പലപ്പോഴും വിവാദങ്ങൾ സൃഷ്‌ടിക്കാറുണ്ട്. ബോളിവുഡ് നായികയും ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത് ഇത്തരത്തില്‍ പല പ്രസ്‌താവനകളും നടത്തി വിവാദത്തില്‍ പെടാറുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവല്ല, നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന് കങ്കണ കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്.

കങ്കണയുടെ പ്രസ്ഥാവന ചരിത്രപരമായി തെറ്റായ ഒരു പ്രസ്‌താവനയാണെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമര്‍ശനം. സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്‌റു വെറും മുന്നേറ്റം മാത്രമായിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് കങ്കണയുടെ ഈ പ്രസ്‌തവന സന്തോഷകരമായിരിക്കാം എന്നാൽ അവരുടെ കടുത്ത ആരാധകനായിരുന്നാൽ പോലും ചരിത്രവും അറിവും പേറുന്ന ഒരാൾക്കും വസ്‌തുതാപരമായി തെറ്റായ പ്രസ്‌തവനയെ പിന്തുണയ്‌ക്കാൻ കഴിയില്ല എന്നും വിമര്‍ശനം ഉയർന്നുണ്ട്.

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചെറുമകൻ സുഗത ബോസ് ചരിത്രകാരൻ കൂടിയായതിനാൽ, കങ്കണ റണാവത്തിന്‍റെ പ്രസ്‌താവന വ്യാജമാണെന്ന് വ്യക്തമാകും എന്നും ചിലര്‍ പറയുന്നു.

ALSO READ : കങ്കണ ചില്ലറക്കാരിയല്ല; നടിക്കെതിരെ രജിസ്‌റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പുറത്ത് - Cases Against Kangana Ranaut

ABOUT THE AUTHOR

...view details