കേരളം

kerala

ETV Bharat / bharat

'നമുക്ക് രാഷ്‌ട്ര പിതാവില്ല'; വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്, രൂക്ഷ വിമര്‍ശനം - Kangana against Mahatma Gandhi - KANGANA AGAINST MAHATMA GANDHI

രാജ്യത്തിന് പിതാക്കന്മാരില്ല; മക്കള്‍ മാത്രമേ ഉള്ളൂ. ഭാരത മാതാവിന്‍റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ എന്നാണ് കങ്കണയുടെ പോസ്‌റ്റില്‍ പറയുന്നത്.

KANGANA RANAUT NEW ROW GANDHI  GANDHI JAYANTI KANGANA RANAUT  കങ്കണ റണാവത് ഗാന്ധിജി  കങ്കണ റണാവത് പുതിയ വിവാദം ഗാന്ധി
KANGANA RANAUT (PTI)

By ETV Bharat Kerala Team

Published : Oct 3, 2024, 1:09 PM IST

ന്യൂഡൽഹി: രാഷ്‌ട്ര പിതാവ് മഹാത്മ ഗാന്ധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് പങ്കുവെച്ച് വീണ്ടും വിവാദത്തിലായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഗാന്ധി ജയന്തി ദിനത്തിലാണ് കങ്കണ രാഷ്‌ട്ര പിതാവിന്‍റെ ത്യാഗത്തെ കുറച്ചുകാണുന്ന പരാമര്‍ശവുമായി രംഗത്ത് വന്നത്.

'രാജ്യത്തിന് പിതാക്കന്മാരില്ല; മക്കള്‍ മാത്രമേ ഉള്ളൂ. ഭാരത മാതാവിന്‍റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ' എന്നാണ് കങ്കണ ഇൻസ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്. ഇതേ പോസ്‌റ്റിൽ,ലാൽ ബഹദൂർ ശാസ്‌ത്രിക്ക് 120-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട് കങ്കണ. രാജ്യത്ത് ശുചിത്വം പരിപാലിക്കുന്നതില്‍ ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കങ്കണ പ്രശംസിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പോസ്‌റ്റ് വിവാദമായതിന് പിന്നാലെ കോൺഗ്രസ് നേതാക്കളടക്കം വിമര്‍ശനവുമായി രംഗത്ത് വന്നു. കങ്കണ മഹാത്മ ഗാന്ധിയെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് വിമര്‍ശിച്ചു.

'മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എംപി കങ്കണ ഈ മോശം പരിഹാസം നടത്തിയിരിക്കുന്നത്. ഗോഡ്‌സെ ആരാധകർ ബാപ്പുവും ശാസ്‌ത്രിജിയും തമ്മിൽ വേർതിരിവ് കാണിക്കുകയാണ്. പാർട്ടിയിലെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്ര മോദി പൂർണ്ണഹൃദയത്തോടെ ക്ഷമിക്കുമോ? നമുക്ക് രാഷ്‌ട്രപിതാവുണ്ട്, മക്കളുണ്ട്, രക്തസാക്ഷികളുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു.'- ശ്രീനേറ്റ് എക്‌സിൽ കുറിച്ചു.

2021-ൽ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ മാസവും കങ്കണ രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കര്‍ഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ബിജെപി നേതൃത്വം അടക്കം കങ്കണയെ തള്ളിപ്പറഞ്ഞതിന് പിന്നാലെ അവര്‍ പ്രസ്‌താവന പിൻവലിക്കുകയായിരുന്നു.

Also Read:കങ്കണയുടെ കര്‍ഷക വിരുദ്ധ പരാമര്‍ശത്തില്‍ രോഷാകുലരായി കർഷക സംഘടനകള്‍; ബിജെപി എംപി മാപ്പ് പറയണമെന്ന ആവശ്യം ശക്തം

ABOUT THE AUTHOR

...view details