കേരളം

kerala

By ANI

Published : Jul 16, 2024, 12:05 PM IST

Updated : Jul 16, 2024, 1:25 PM IST

ETV Bharat / bharat

'കേദാര്‍നാഥ് ക്ഷേത്രത്തില്‍ വലിയ തട്ടിപ്പ്, കാണാതായത് 228 കിലോ സ്വര്‍ണം'; ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യൻ - KEDARNATH GOLD MISSING ALLEGATION

കേദാര്‍നാഥ് ക്ഷേത്രത്തില്‍ വലിയ സ്വര്‍ണത്തട്ടിപ്പ് നടന്നതായി ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി.

കേദാര്‍നാഥ്  ജ്യോതിർമഠം ശങ്കരാചാര്യൻ  KEDARNATH TEMPLE  JYOTHIRMATH SANKARACHARYA
Swami Avimukteshwaranand Saraswati (ETV Bharat)

മുംബൈ:ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായെന്ന ഗുരുതര ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി. കേദാര്‍നാഥില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും രാജ്യത്തെ ആരാധനാലയങ്ങളിലേക്ക് രാഷ്‌ട്രീയക്കാര്‍ കടന്ന് കയറുകയാണെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥ് മാതൃകയിൽ ഡൽഹിയിൽ ക്ഷേത്രം നിർമിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കേദാർനാഥ് ശ്രീകോവിലിനുള്ളിൽ വലിയ സ്വർണ തട്ടിപ്പ് നടന്നിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് 228 കിലോഗ്രാം സ്വർണം നഷ്‌ടമായി. ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. ആരാണ് ഇതിനെല്ലാം ഉത്തരവാദി?.

കേദാർനാഥിൽ സ്വർണകുംഭകോണമാണ് നടന്നിട്ടുള്ളത്. എന്തുകൊണ്ട് ആ വിഷയം ഉയർന്നുവരുന്നില്ല. അവിടെ അഴിമതി നടത്തി​യശേഷം ഇനി ഡൽഹിയിൽ കേദാർനാഥ് ക്ഷേത്രം നിർമിക്കുകയാണ്. അങ്ങനെ​യാണെങ്കിൽ മറ്റൊരു തട്ടിപ്പാണ് അതിന് പിന്നിൽ നടക്കുക'- ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി പറഞ്ഞു.

ഡൽഹിയിൽ കേദാർനാഥ് മാതൃകയിൽ ക്ഷേത്രം പണിയുന്നതിനെ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ശക്‌തമായി എതിർത്തു. ശിവമഹാപുരാണത്തിൽ 12 ജ്യോതിർലിംഗങ്ങളെ പേരും സ്ഥലവും സഹിതം പരാമർശിച്ചിട്ടുണ്ട്. അതിൽ കേദാർനാഥിന്‍റെ വിലാസം ഹിമാലയത്തിലാണെന്നും അത് എങ്ങനെ ഡൽഹിയിൽ നിർമിക്കാനാകുമെന്നും ശങ്കരാചാര്യർ ചോദിച്ചു. മാത്രമല്ല ഇതിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും, മതസ്ഥാനങ്ങളിൽ രാഷ്‌ട്രീയക്കാർ കടന്നു കയറുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലെ ശിവക്ഷേത്രങ്ങളിലെ ഏറ്റവും പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കേദാർനാഥ് ക്ഷേത്രം. ഉത്തരാഖണ്ഡിൽ സമുദ്രനിരപ്പിൽ നിന്ന് 3,584 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. എ ഡി എട്ടാം നൂറ്റാണ്ടിൽ ജഗദ് ഗുരു ആദി ശങ്കരാചാര്യയാണ് ഈ ക്ഷേത്രം നിർമ്മിച്ചതയ. പാണ്ഡവർ പണികഴിപ്പിച്ചെന്ന് പറയപ്പെടുന്ന പഴയ ക്ഷേത്രത്തിന്‍റെ സ്ഥലത്തോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Also Read:ഡല്‍ഹിയിലെ കേദാര്‍നാഥ് ക്ഷേത്രത്തിന്‍റെ നിര്‍മാണം; പ്രതിഷേധവുമായി സന്യാസിമാരും പുരോഹിതരും

Last Updated : Jul 16, 2024, 1:25 PM IST

ABOUT THE AUTHOR

...view details