കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിത ഡോക്‌ടറുടെ കൊലപാതകത്തിൽ സർക്കാരുമായി ചർച്ച നടത്തി ഡോക്‌ടർമാർ. മുഖ്യമന്ത്രി മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ വച്ചായിരുന്നു ചർച്ച. മമത ബാനർജിയെ കണ്ട് അഞ്ച് ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് മുന്നോടിയായാണിത്.
രണ്ട് സ്റ്റെനോഗ്രാഫർമാർക്കൊപ്പമാണ് യോഗത്തിനായി ഡോക്‌ടർമാർ എത്തിയത്. യോഗത്തിൻ്റെ സുതാര്യതയെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് നേരത്തെയുളള യോഗങ്ങൾ വിഫലമായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മനോജ് പന്ത് ഡോക്‌ടർമാർക്ക് മെയിൽ അയച്ചിരുന്നു. ചീഫ് സെക്രട്ടറി അയച്ച ഇമെയിനോട് വെസ്‌റ്റ് ബംഗാൾ ജൂനിയർ ഡോക്ടേഴ്‌സ് ഫ്രണ്ട് (ഡബ്ല്യുബിജെഡിഎഫ്) സംഘടന അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് ഇന്ന് (സെപ്‌റ്റംബർ 16) ചർച്ചയിൽ പങ്കെടുത്തത്.
പിജി വിദ്യാർഥിനിയായ ഡോക്‌ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുതാര്യമായ അന്വേഷണം സംഘം ആവശ്യപ്പെടും. യോഗത്തിന്‍റെ മിനിറ്റ്സും ചർച്ചയുടെ പൂർണ വിവരങ്ങളും റെക്കോർഡ് ചെയ്‌ത് പങ്കെടുത്ത എല്ലാവരുടെയും ഒപ്പ് വാങ്ങിക്കുമെന്ന് ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡോക്‌ടർമാർ ചർച്ചയ്‌ക്ക് സമ്മതിച്ചത്.
അതേസമയം കൂടിക്കാഴ്‌ചയ്ക്കുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്ഷണമാണിതെന്നാണ് ഇ-മെയിൽ സന്ദേശത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ ലൈവ് സ്ട്രീമിങ് നടത്തുകയോ വീഡിയോ എടുക്കുകയോ ചെയ്യില്ലെന്ന നിലപാട് ചീഫ് സെക്രട്ടറി ഇ-മെയിൽ സന്ദേശത്തിൽ ആവർത്തിച്ചിരുന്നു.
അതിനിടെ ജൂനിയർ ഡോക്‌ടർ ഫ്രണ്ട് ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുകയും അവരുടെ അഞ്ച് ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്‌തിരുന്നു. കൊൽക്കത്ത പൊലീസ് കമ്മിഷണറെ നീക്കം ചെയ്യുന്നതും പശ്ചിമ ബംഗാൾ സർക്കാരിൻ്റെ ആരോഗ്യ വകുപ്പിലെയും കുടുംബക്ഷേമ വകുപ്പിലെയും എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും മാറ്റുന്നതും ഈ ആവശ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ഓഗസ്‌റ്റ് 9നാണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിത ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ജൂനിയർ ഡോക്‌ടർമാർ സമരം ചെയ്യുകയാണ്.
Also Read:ഡോക്‌ടറുടെ ബലാത്സംഗക്കൊല: കേസില്‍ നാളെ സുപ്രീംകോടതി വാദം കേള്‍ക്കും