റാഞ്ചി : ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ബിജെപി ജാര്‍ഖണ്ഡിനെ 20 വര്‍ഷത്തോളം കൊള്ളയടിച്ചുവെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു ഹേമന്ത് സോറന്‍റെ വിമര്‍ശനം.
'2019-ൽ ജാർഖണ്ഡിലെ മഹാന്മാരുടെ ആശീർവാദത്തോടെ സംസ്ഥാനത്തിന്‍റെ ഭരണം ഞാന്‍ ഏറ്റെടുത്തു. ജാര്‍ഖണ്ഡ് എന്ന വൃക്ഷത്തിന് വെള്ളമൊഴിച്ച് വളര്‍ത്തുകയും അതിന്‍റെ വേരുകള്‍ക്ക് ശക്തി പകരുകയുമായിരുന്നു എന്‍റെ കര്‍ത്തവ്യം. ബിജെപി ഇരു കരങ്ങളാലും ആ വൃക്ഷത്തെ കൊള്ളയടിച്ചു.'- ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങി മുഖ്യമന്ത്രി പദം വീണ്ടും ഏറ്റെടുത്തിട്ട് നൂറ് ദിവസം പിന്നിട്ട കാര്യവും അദ്ദേഹം എക്‌സില്‍ കുറിച്ചു. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ഉന്നമനത്തിനായി ജെഎംഎം സർക്കാർ ചെയ്‌ത പ്രവർത്തനങ്ങളും ഹേമന്ത് സോറന്‍ ഓര്‍മിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക