ശ്രീനഗര്‍:കശ്‌മീരിലെ ഗന്ദർബാൽ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ 2 ഭീകരവാദികളെന്ന് ജമ്മു കശ്‌മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. വടക്കൻ കശ്‌മീരിലെ ബന്ദിപ്പോര മേഖലയിലൂടെയാണ് ഇവര്‍ നുഴഞ്ഞുകയറാൻ സാധ്യതയെന്നും മനോജ് സിന്‍ഹ പറഞ്ഞു.
ശ്രീനഗർ-ലേ ദേശീയ പാതയിലെ ടണൽ നിർമ്മാണം നടക്കുന്ന ഗന്ദർബാലില്‍ ഞായറാഴ്‌ച നടന്ന ഭീകരാക്രമണത്തില്‍ 7 പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്‌ടറും ആറ് തൊഴിലാളികളുമാണ് ആക്രമണത്തിന് ഇരയായത്.