കേരളം

kerala

ETV Bharat / bharat

സർക്കാർ ഉദ്യോഗസ്ഥരോട് റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ജമ്മു കശ്‌മീർ ഭരണകൂടം - റിപബ്ലിക് ദിന പരിപാടി

ഔദ്യോഗിക ചുമതലയുടെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരോട് റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ജമ്മു കശ്‌മീർ സർക്കാർ.

Republic Day function  Jammu and Kashmir government order  റിപബ്ലിക് ദിന പരിപാടി  ജമ്മു കാശ്‌മീർ സർക്കാർ
Jammu And Kashmir Government Orders Its Employees To Attend Republic Day Function

By ETV Bharat Kerala Team

Published : Jan 25, 2024, 8:15 PM IST

ശ്രീനഗർ: സർക്കാർ ഉദ്യോഗസ്ഥരോട് നാളെ നടക്കാനിരിക്കുന്ന റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ജമ്മു കശ്‌മീർ സർക്കാർ (Jammu and Kashmir government orders employees to attend Republic day function). ഔദ്യോഗിക ചുമതലയുടെ ഭാഗമായി പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കാർ അറിയിച്ചത്. എല്ലാ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളുടെ വകുപ്പ് മേധാവികളോടും ചീഫ് എക്‌സിക്യൂട്ടീവുകളോടും ചടങ്ങിൽ പങ്കെടുക്കാനും, അവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജമ്മുവിലെ മൗലാന ആസാദ് സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ റിപബ്ലിക് ദിനത്തിന്‍റെ പ്രധാന പരിപാടികൾ (Republic day celebration) നടക്കാനിരിക്കുന്നത്. ചടങ്ങിൽ ലെഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷത വഹിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും. റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ, പങ്കെടുക്കുന്നതായി കാണിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം സ്ഥലമുൾപ്പെടുത്തി ജിയോടാഗിങോടു കൂടി അയക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശത്തെ സ്‌കൂളുകളോടും റിപബ്ലിക് ദിനം ആഘോഷിക്കാൻ നിർദേശം നൽകി ഭരണകൂടം: മറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശത്തെസ്‌കൂളുകളോടും റിപബ്ലിക് ദിനം ആഘോഷിക്കാൻ ജമ്മു കശ്‌മീർ ഭരണകൂടം നിർദേശം നൽകി (Jammu and Kashmir administration asks schools in the union territory to celebrate Republic Day ). ആഘോഷിച്ചതിന് തെളിവായി ഫോട്ടോകളും വീഡിയോകളും സർക്കാരിന് ഇ മെയിൽ വഴി അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താനും എല്ലാ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പ് വരുത്താനും നിർദേശം നൽകിയിട്ടുണ്ട്.

കശ്‌മീർ താഴ്‌വരയിലെ മറ്റ് ജില്ലകളിലെ സ്‌കൂളുകൾക്കും ഭരണകൂടം ഇതേ നിർദേശം നൽകിയിട്ടുണ്ട്. കശ്‌മീർ താഴ്‌വരയിലെ എല്ലാ ജില്ലകളിലും റിപബ്ലിക് ദിനാഘോഷം നടക്കുമെന്നും ഇന്‍റർനെറ്റ് വിലക്കെ നിയന്ത്രണങ്ങളോ ഏർപ്പെടുത്തില്ലെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ സുരക്ഷ പാസുകൾ ആവശ്യമില്ലന്ന് കശ്‌മീർ ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിദുരി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അഭാവത്തിൽ ജില്ലാ കമ്മീഷണർമാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിപാടികൾ നടത്തുക.

ABOUT THE AUTHOR

...view details