കേരളം

kerala

ETV Bharat / bharat

കര്‍ഷക സമരം; ഹരിയാനയില്‍ റദ്ദാക്കിയിരുന്ന ഇന്‍റര്‍നെറ്റ് സേവനം 12 ദിവസത്തിന് ശേഷം പുനസ്ഥാപിച്ചു

ഇന്‍റര്‍നെറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഹരിയാനയിലെ വിദ്യാര്‍ത്ഥികളടക്കം ബുദ്ധിമുട്ട് നേരിട്ടിരുന്നു

farmers protest  Haryana internet services  ഹരിയാനയില്‍ ഇന്‍റര്‍നെറ്റ് സേവനം  കര്‍ഷക സമരം
Farmers Protest

By ETV Bharat Kerala Team

Published : Feb 25, 2024, 7:55 PM IST

ചണ്ഡീഗഢ്: കര്‍ഷക സമരം നടക്കുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലെ 7 ജില്ലകളില്‍ റദ്ദാക്കിയിരുന്ന ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു (Internet service in Haryana restored). 12 ദിവസത്തിന് ശേഷമാണ് ഇവിടെ ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിക്കുന്നത്.ഹരിയാനയിലെ കൈതാൽ, കുരുക്ഷേത്ര, അംബാല, സിർസ, ഫത്തേഹാബാദ്, ജിന്ദ്, ഹിസാർ എന്നീ ജില്ലകളിലാണ് കര്‍ഷക സമരത്തെ തുടര്‍ന്ന് ഇന്‍റർനെറ്റ് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവച്ചിരുന്നത്.

ഇന്‍റര്‍നെറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ബോര്‍ഡ് എക്‌സാം അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികളടക്കം ബുദ്ധിമുട്ടിയിരുന്നു.

അതേസമയം, ഫെബ്രുവരി 13 ന് ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ച കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ് (Farmers Protest In Shambhu border). പ്രതിഷേധത്തിനിടെ ഖനൗരി അതിർത്തിയിൽ 21 കാരനായ ശുഭ്‌കരണ്‍ സിങ് (Shubkaran Singh) കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത അമര്‍ഷത്തിലാണ് കർഷകർ. ഫെബ്രുവരി 23ന് രാജ്യത്തുടനീളം കരിദിനമായി ആചരിച്ചിരുന്നു.

ശുഭ്‌കരണിന് ആദരാഞ്ജലി അർപ്പിക്കാൻ ശനിയാഴച കര്‍ഷകരുടെ നേതൃത്വത്തില്‍ മെഴുകുതിരി മാർച്ചും നടത്തിയിരുന്നു. ശംഭു അതിർത്തിയിൽ ആയിരക്കണക്കിന് മെഴുകുതിരികൾ കത്തിച്ചാണ് കർഷകർ ശുഭ്‌കരണ്‍ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചത്. ജനതാഭവൻ റോഡിൽ നിന്ന് സിർസയിലെ സുഭാഷ് ചൗക്കിലേക്കായിരുന്നു മെഴുകുതിരി മാർച്ച്.

'ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഞങ്ങള്‍ പോരാട്ടം തുടരും. ഈ സമരം വിജയിപ്പിക്കാൻ ഞങ്ങൾ കൂടുതൽ ത്യാഗങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. സമരത്തിന്‍റെ വിജയത്തിലേക്കുള്ള പാത ത്യാഗത്തിൽ നിന്നാണ് ഉയരുന്നത്.'- കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. അടച്ചിട്ട റോഡുകളെല്ലാം ഹരിയാന സർക്കാർ ഉടന്‍ തുറക്കണമെന്നാണ് കർഷകരുടെ ആവശ്യം.

എത്രയും വേഗം ഹരിയാന സർക്കാർ അടച്ചിട്ട റോഡുകൾ തുറക്കണം. അതിലൂടെ വേണം കർഷകർക്ക് തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാനായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാന്‍. സർക്കാർ റോഡുകൾ തുറക്കാത്ത പക്ഷം കർഷകർ നിയമം ലംഘിച്ച് മാർച്ച് നടത്തുമെന്നും മറ്റൊരു കർഷക നേതാവ് പറഞ്ഞു.

Also Read: കര്‍ഷക നേതാക്കളെ കേസെടുത്ത് ജയിലില്‍ അടയ്‌ക്കാനുള്ള നീക്കം; പിന്തിരിഞ്ഞ് ഹരിയാന പൊലീസ്

ABOUT THE AUTHOR

...view details