ആശുപത്രികള്‍ ജീവന്‍റെ സുരക്ഷ കേന്ദ്രങ്ങളാണ്. പ്രാര്‍ഥനകളും പ്രതീക്ഷകളുമായി മനുഷ്യര്‍ ഓടിയെത്തുന്നത് ആശുപത്രികളിലേക്കാണ്. സര്‍ക്കാരിന്‍റെയും സ്വകാര്യ വ്യക്തികളുടേതുമായി 70,000 ത്തോളം ആശുപത്രികളാണ് ഇന്ത്യയിലുളളത്.
ജീവന്‍ സംരക്ഷിക്കേണ്ട ഈ ആശുപത്രികള്‍ തന്നെ പലപ്പോഴും മനുഷ്യ ജീവനുകള്‍ കവരാറുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുളളില്‍ തന്നെ ആയിരക്കണക്കിന് ജീവനുകളാണ് ആശുപത്രി അപകടങ്ങളില്‍ നഷ്‌ടമായത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തം.
10 നവജാത ശിശുക്കൾക്കാണ് അപകടത്തില്‍ ജീവന്‍ നഷ്‌ടമായത്. നിരവധി കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
അപകടം നടക്കുമ്പോള്‍ മാത്രം വലിയ ചര്‍ച്ചകളും കോളിളക്കങ്ങളും ഉണ്ടാക്കുകയും പിന്നീട് സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്യുന്ന ഒന്നാണ് ആശുപത്രികളിലെ ഇത്തരം അപകടങ്ങള്‍. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുളള നടപടികള്‍ കൈക്കൊളളാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് തുടരെ തുടരെ ഉണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്.
ആശുപത്രി അപകടങ്ങളില്‍ നഷ്‌ടപ്പെട്ട ജീവനുകള്‍:
09/12/2011:കൊൽക്കത്തയിലെ എഎംആർഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 94 ജീവനുകള്‍ നഷ്‌ടമായി. ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് തീ കെട്ടിടത്തിലേക്ക് പടരുകയായിരുന്നു.
20/10/2016:ഭുവനേശ്വരിലെ എസ്‌യുഎം ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 22 പേര്‍ മരിക്കുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
17/12/2018:മഹാരാഷ്‌ട്രയിലെ കംഗർ ഹോസ്‌പിറ്റലിലുണ്ടായ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിക്കുകയും 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.