ന്യൂഡല്‍ഹി:റെയില്‍വേ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന സൂപ്പര്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ഈ മാസം തന്നെ അവതരിപ്പിക്കുന്ന റെയില്‍വേയുടെ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ IRCTC സൂപ്പർ ആപ്പ് യാത്രാനുഭവത്തില്‍ വിപ്ലവം തീര്‍ക്കുമെന്ന് റെയില്‍വേ അറിയിച്ചു.
സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസും (CRIS) ഐആര്‍സിടിസിയും സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ് സൂപ്പർ ആപ്പ്. നിലവിൽ വിവിധ ആപ്ലിക്കേഷനുകളിൽ വ്യാപിച്ചുകിടക്കുന്ന റെയില്‍വേ സേവനങ്ങളെ സൂപ്പര്‍ ആപ്പ് ഒരു കുടക്കീഴിലാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ ബുക്കുചെയ്യൽ, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ട്രെയിനുകളുടെ തത്സമയ ട്രാക്കിങ്, കാറ്ററിങ് സേവനങ്ങൾ, ഫീഡ്‌ബാക്ക് തുടങ്ങിയ സേവനങ്ങള്‍ പുതിയ ആപ്പില്‍ ലഭ്യമാകും.
കൂടാതെ ചരക്ക് സേവനങ്ങൾ ബുക്ക് ചെയ്യാൻ ലോജിസ്റ്റിക് കമ്പനികളെ അനുവദിക്കുന്ന ബിസിനസ് - ടു - ബിസിനസ് (B2B) വിഭാഗവും ആപ്പിൽ ഉണ്ടാകും. ഐആർസിടിസി റെയിൽ കണക്‌ട്, യുടിഎസ്, റെയിൽ മദദ് തുടങ്ങിയ ഒന്നിലധികം ആപ്പുകൾ നല്‍കുന്ന സേവനങ്ങളാണ് ഇതോടെ ഒറ്റ ആപ്പിലേക്ക് മാറുന്നത്.