ന്യൂഡൽഹി : ബി ആർ അംബേദ്‌കറെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ ഇന്ത്യ സഖ്യത്തിലെ നിരവധി എംപിമാർ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു.
അംബേദ്‌കറുടെ ചിത്രങ്ങളുമായാണ് എംപിമാർ മകര്‍ദ്വാറിന് മുന്നിൽ അണിനിരന്നത്. 'ജയ് ഭീം', 'സംഘ് കാ വിധാൻ നഹി ചലേഗാ', 'അമിത് ഷാ മാഫി മാംഗോ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. കോൺഗ്രസ്, ഡിഎംകെ, ആർജെഡി, എല്‍ഡിഎഫ്, എഎപി തുടങ്ങിയ പാർട്ടികളുടെ എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
#WATCH | On Union HM's speech in RS during Constitution debate, Rajya Sabha LoP and Congress MP Mallikarjun Kharge says " he has insulted baba saheb ambedkar and the constitution. his ideology of manusmriti and rss makes it clear that he does not want to respect baba saheb… pic.twitter.com/x9H75vJcZk
— ANI (@ANI) December 18, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോൺഗ്രസ് കമ്മ്യൂണിക്കേഷൻസിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേഷാണ് രാജ്യസഭയിലെ അമിത് ഷായുടെ പ്രസംഗ ശകലം എക്‌സിൽ പങ്കുവച്ചത്. 'അഭി ഏക് ഫാഷൻ ഹോ ഗയാ ഹേ - അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ. ഇത്നാ നാം അഗർ ഭഗവാൻ കാ ലെത്തേ തോ സാത് ജന്മോൻ തക് സ്വർഗ് മിൽ ജാതാ' (അംബേദ്‌കർ, അംബേദ്‌കർ, എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ദൈവത്തിന്‍റെ പേരാണ് ഇങ്ങനെ ഉരുവിട്ടിരുന്നത് എങ്കില്‍ അവർക്ക് സ്വർഗത്തിൽ ഒരിടമെങ്കിലും ലഭിച്ചേനേ'- അമിത് ഷായുടെ വാക്കുകള്‍.
" अभी एक फैशन हो गया है- अंबेडकर, अंबेडकर, अंबेडकर, अंबेडकर, अंबेडकर..
— Jairam Ramesh (@Jairam_Ramesh) December 17, 2024
इतना नाम अगर भगवान का लेते तो सात जन्मों तक स्वर्ग मिल जाता."
अमित शाह ने बेहद घृणित बात की है.
इस बात से जाहिर होता है कि bjp और rss के नेताओं के मन में बाबा साहेब अंबेडकर जी को लेकर बहुत नफरत है.
नफरत… pic.twitter.com/UMvMAq43O8
ബിജെപിക്കും ആർഎസ്എസ് നേതാക്കൾക്കും അംബേദ്‌കറോടുള്ള വിദ്വേഷം തുറന്നു കാണിക്കുന്നതാണ് അമിത് ഷായുടെ പരാമർശമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മനുസ്‌മൃതിയിൽ വിശ്വസിക്കുന്നവർ തീർച്ചയായും അംബേദ്‌കറുമായി വിയോജിക്കുമെന്ന് രാഹുൽ ഗാന്ധിയും വിമര്‍ശിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലുകാര്‍ജുന്‍ ഖാർഗെയും അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നിയച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്‌മൃതി കൊണ്ടുവരികയാണ് സംഘപരിവാറിന്‍റെ ലക്ഷ്യമെന്ന് ഖാര്‍ഗെ പറഞ്ഞു. അംബേദ്‌കർ ജി ഇത് സംഭവിക്കാൻ അനുവദിക്കാത്തതിനാലാണ് അദ്ദേഹത്തോട് ഇത്രയധികം വിദ്വേഷമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
गृहमंत्री अमित शाह ने जो आज भरे सदन में बाबासाहेब का अपमान किया है, उससे ये फ़िर एक बार सिद्ध हो गया है कि —
— Mallikarjun Kharge (@kharge) December 17, 2024
— BJP/RSS तिरंगे के खिलाफ़ थे।
— उनके पुरखों ने अशोक चक्र का विरोध किया।
— संघ परिवार के लोग पहले दिन से भारत के संविधान के बजाय मनुस्मृति को लागू करना चाहते थे।…
'എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകൾക്ക് ബാബാസാഹേബ് അംബേദ്‌കർ ദൈവതുല്യന്‍ തന്നെയാണ്. മോദി സർക്കാരിലെ മന്ത്രിമാർ മനസിലാക്കണം, അദ്ദേഹം എന്നും എപ്പോഴും ദലിതുകളുടെയും ആദിവാസികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പാവപ്പെട്ടവരുടെയും മിശിഹയാണ്.'- ഖാർഗെ എക്‌സിൽ കുറിച്ചു.